എ.എ അസീസ്കൊല്ലത്തിന് നഷ്ടമായി മുഴങ്ങുന്ന ശബ്ദം
കൊല്ലം: കേരള ശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ രാജാകൃഷ്ണന്റെ മരണം കൊല്ലത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
കൊല്ലത്തെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു ഡോ. രാജാകൃഷണന്. കൊല്ലത്തിന്റെ വികസനത്തിനായി അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. കൊല്ലം നഗരത്തില്‍ ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.
കൊല്ലം തോടും അഷ്ടമുടി കായലും മാലിന്യമുക്തമാക്കുന്നതിനായി നടന്ന എല്ലാ സമര പരിപാടികളിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. അതോടൊപ്പം തന്നെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം പ്രധാനിയായിരുന്നു. അദ്ദേഹത്തിന്റ വേര്‍പാട് കൊല്ലത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡോ. ബി.എ. രാജാകൃഷ്ണന്റെ നിര്യാണത്തില്‍ പ്രമുകര്‍ അനുശോചിച്ചു.
എന്‍.കെ പ്രേമചന്ദ്രന് എം.പി
മാധ്യമ രംഗത്തും പൊതുരംഗത്തും നിറസാന്നിദ്യാ മായിരുന്ന ഡോ. ബി.എ രാജകൃഷ്ണന്റെ നിര്യാണത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി അനുശോചനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."