അമൃതം ന്യൂട്രിമിക്‌സ് പാചക മത്സരം വേറിട്ട അനുഭവമായി
കൊട്ടിയം: പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി അങ്കന്‍വാടിയില്‍ നടന്ന അമൃതം ന്യൂട്രിമിക്‌സ് പാചക മല്‍സരം വേറിട്ട അനുഭവമായി.
മയ്യനാട് പഞ്ചായത്തിലെ കിഴക്കേ പടനിലം വാര്‍ഡിലെ 10-ാം നമ്പര്‍ അങ്കനവാടിയിലാണ് മല്‍സരം നടന്നത്. ചിരട്ട പുട്ട് മുതല്‍ കിണ്ണത്തപ്പം വരെയുള്ള വിഭവങ്ങള്‍ അമ്മമാര്‍ അമൃതം ന്യൂട്രി മിക്സ്സ് കൊണ്ട് ഉണ്ടാക്കിയിരുന്നു.ആറുമാസം മുതല്‍ മൂന്ന് വയസു വരെയുള്ള കുട്ടികളുടെ അമ്മമാരാണ് മല്‍സരത്തിനെത്തിയത്.
കുട്ടികള്‍ക്ക് അമൃതം പൊടി ഉപയോഗിച്ച് പോഷകാഹാരങ്ങള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതി നാ യി അമ്മമാരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് മല്‍സരം സംഘടിപ്പിച്ചത്.
അമ്മമാര്‍ വിഭവങ്ങള്‍ തയ്യാറാക്കിയ രീതി ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂര്‍ റാഫിക്ക് വിശദീകരിച്ചു കൊടുത്തു.
തുടര്‍ന്ന് വിജയികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത രണ്ടു പേര്‍ക്ക് പഞ്ചായത്ത് തലത്തില്‍ നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാം.
മല്‍സരം കാണാനും വിഭവങ്ങള്‍ പരിചയപ്പെടുന്നതിനും വേണ്ടി കാണികളായിപ്രദേശവാസികളും എത്തിയിരുന്നു.അങ്കനവാടി അധ്യാപികമാരായ രജനി, സീത, ഷൈല, സുനിത നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."