ഓണം സ്പെഷല്‍ അരി മറിച്ചു വിറ്റെന്ന ആരോപണം അടിസ്ഥാന രഹിതം
കരുനാഗപ്പള്ളി: മണപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ ഓണം സ്പെഷ്യല്‍ അരി മറിച്ച് വിട്ടതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 21ന് സ്കൂളിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ കത്തിച്ചു കളയാനായി പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി പുറത്തേക്ക് കൊണ്ടു പോയിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയാണ് ഓഗസ്റ്റ് 29ന് സ്കൂളില്‍ എത്തിച്ചേര്‍ന്ന ഓണം സ്പെഷ്യല്‍ അരി കടത്തിയതായുള്ള വാര്‍ത്ത പ്രചരിപ്പിച്ചത്.ഇതിന് പിന്നില്‍ മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ ശാസിച്ചതിനുള്ള പ്രതികാരമാണെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മുന്‍പ് എടുത്ത വീഡിയോ ദൃശ്യം പ്രചരിപ്പിച്ച് വ്യാജപ്രചരണം ഉണ്ടാക്കുകയായിരുന്നു.
തുടര്‍ന്ന് എ.ഇ.ഒ ഉള്‍പ്പെടെയുള്ളവര്‍ ആരോപണത്തെപ്പറ്റി അന്വേഷിച്ച് അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞതാണെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."