പൂക്കോട്ടുംപാടം സ്‌കൂളിന് ബസ് അനുവദിക്കും: എ.പി ഉണ്ണികൃഷ്ണന്‍
പൂക്കോട്ടുംപാടം: വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കാന്‍ പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ബസ് അനുവദിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.15ലക്ഷം രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്. പ്രധാനാധ്യാപകര്‍ കരാര്‍ ഒപ്പുവച്ചാല്‍ അടുത്ത മാസംതന്നെ ബസ് പുറത്തിറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ കാളികാവ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
ജിലാപഞ്ചായത്ത് അനുവദിച്ച കംപ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സറീനാ മുഹമ്മദാലി നിര്‍വഹിച്ചു. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണത്തിന് ആറുലക്ഷം രൂപ അനുവദിച്ചതായും അവര്‍ അറിയിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാത അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് അംഗങ്ങളായ രത്‌ന ഗോപി, എ ശിവദാസന്‍, പ്രധാനാധ്യാപകന്‍ ജി സാബു, ഉപപ്രധാനാധ്യാപിക റഹീയ ബീഗം വട്ടോളി, പി.ടി.എ പ്രസിഡന്റ് വി.പി അഷറഫ്, സ്റ്റാഫ് സെക്രട്ടറിമാരായ അബ്ദുസമദ്, സി മായ, എം.ടി.എ പ്രസിഡന്റ് സുഹ്‌റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."