ബഹ്റൈനില്‍ മരണപ്പെട്ട മലയാളി ഹാജിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
മനാമ: ഹജ്ജ് കഴിഞ്ഞു മടങ്ങവേ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ വച്ച് മരണപെട്ട മലയാളി ഹാജിയുടെ മൃതദേഹം ഇന്ന് (ബുധനാഴ്ച) രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. കൊല്ലം ശാസ്താംകോട്ട ശൂരനാട് തെക്കേമുറി വിളയിലയ്യത്ത് ഷാഹുല്‍ ഹമീദ് റാവുത്ത(75)രാണ് ഹജ്ജ് കഴിഞ്ഞു മടങ്ങവെ ബഹ്റൈനില്‍ വച്ച് മരിച്ചത്.
ഗവണ്മന്റ് ഹജ്ജ് ഗ്രൂപ് വഴി കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന് നാട്ടില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടതായിരുന്നു.ഹജ്ജിനു ശേഷം അസുഖ ബാധിതനായി പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങവേയായിരുന്നു മരണം.
വിമാന ഷെഡ്യൂള്‍ അനുസരിച്ച് ഒക്ടോബര്‍ രണ്ടിനായിരുന്നു നാട്ടിലേക്ക് തിരിക്കേണ്ടത്. എന്നാല്‍, കടുത്ത ആസത്മ രോഗ ബാധയെ തുടര്‍ന്ന് മക്കയിലുള്ള ഹോസ്പിറ്റലില്‍ ചികിത്സ തേടുകയും അവിടുത്തെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നാട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്ന് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന തീര്‍ത്ഥാടകനായ കരുനാഗപ്പള്ളി വട്ടപ്പറമ്പ് സ്വദേശി ഇബ്രാഹിം കുട്ടി മുസലിയാര്‍ അറിയിച്ചു.
ഹുമൈബാന് ബീവിയാണ് ഭാര്യ. മക്കള്‍: ജലീല ,റജുല ,റുഷ്ദ ,ലാലുദ്ദീന് ,സാബിത് ,അന്‍സാര്‍.
മരണമടഞ്ഞ തീര്‍ത്ഥാടകന്റെ ബന്ധു അബ്ദുള്‍സമദും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ബഹ്റൈനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കെ.എം.സി.സി.യുടെയും,മൈത്രി സോഷ്യല്‍ അസ്സോസിയേഷന്റെയും പ്രവര്‍ത്തകരായ ,സിദ്ദിഖ് മുസ്ലിയാര് കരുനാഗപ്പള്ളി ,തേവലക്കര ബാദുഷ, അബ്ദുല്‍ വഹാബ്,അബ്ദുല്‍ ബാരി,അബ്ദുല്‍ സമദ്,അന്‍സര്‍ ശൂരനാട് എന്നിവരും രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."