മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ വലിയ വ്യവസായികളെ മാത്രം ലക്ഷ്യമിട്ട് -വിമര്‍ശനവുമായി രാഹുല്‍
വാഷിങ്ടണ്‍: മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വലിയ വ്യവസായികളെ മാത്രം ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യവസായ ഭീമന്‍മാരെ പരിപോഷിപ്പിക്കുന്നതിനു പകരം പദ്ധതി രാജ്യത്തെ ചെറുകിട വ്യവസായികളെയാണ് ഉന്നം വെക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.
'മെയ്ക്ക് ഇന്‍ പദ്ധതി ഉയര്‍ത്തിക്കാട്ടുന്നതും ഉന്നമിടുന്നതും വ്യത്യസ്തങ്ങളായ കാര്യങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്. അതു കൊണ്ടാണ് മോദി വമ്പന്‍ സ്രാവുകളെ പരിപോഷിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ രാജ്യത്തെ ചെറുകിടക്കാരാണ് പരിഗണിക്കപ്പെടേണ്ടത്'- രാഹുല്‍ ചൂണ്ടിക്കാട്ടി.
ചെറുകിട വ്യവസായികള്‍ക്ക് ആവശ്യമായ സാമ്പത്തിക, ശാരീരിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ ലഭിക്കുന്നില്ല. അതു കൊണ്ടു തന്നെ, ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ ഉയര്‍ന്നു വരുന്നില്ല- രാഹുല്‍ ചൂണ്ടിക്കാട്ടി.
കാര്‍ഷിക മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടൂ എന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലില്ലായമയാണ് രാജ്ം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വവും പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."