ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ഇ.പി ജയരാജനെതിരേയുള്ള ബന്ധു നിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. തെളിവില്ലാത്തതിനാല്‍ ജയരാജനെതിരേ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഈ വിവാദത്തിന്റെ പേരിലായിരുന്നു കായിക മന്ത്രിയായിരുന്നു ഇ.പി ജയരാജന് രാജിവച്ചിരുന്നത്.
ആരോപണത്തില്‍പ്പെട്ട പി.കെ ശ്രീമതിയുടെ മകന് നിയമനം ലഭിച്ചിട്ടും സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നും വിജിലന്‍സ് പറയുന്നു. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റന്‍ ആണ് നിയമോപദേശം നല്‍കിയത്.
ഇക്കാര്യങ്ങല്‍ വിശദീകരിച്ച് വിജിലന്‍സ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. തീരുമാനം വിജിലന്‍സ് ഹൈക്കോടതിയെയും അറിയിക്കും. ജയരാജനെതിരേയുള്ള കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."