ആശ്രയ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു
പുത്തനത്താണി: മാറാക്കര ഗ്രാമപഞ്ചായത്ത് ആശ്രയ രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 121 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്, 21 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനുള്ള തുക എന്നിവ നല്‍കി. പരിരക്ഷ പദ്ധതിയിലേക്ക് മാറാക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു നല്‍കിയ എയര്‍ബെഡ് സ്വീകരിച്ചു.
കിഡ്‌നി രോഗികള്‍ക്ക് ധനസഹായം നല്‍കി. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഇസ്മാഈല്‍ മുഖ്യഥിതിയായി.
വൈസ് പ്രസിഡന്റ് വി.പി സെമീറ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എച്ച് ജലീല്‍, വഹീദാബാനു, അഡ്വ. പി. ജാബിര്‍, മെമ്പര്‍മാരായ എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, തിത്തുമ്മ സുഹറ, പി.മുഹമ്മദാലി, ഒ.കെ സലീന, ശഹനാസ് കെ.ടി, വി.പി ഹുസൈന്‍, കെ.പി നാരായണന്‍, പി.പി ബഷീര്‍, ചാത്തന്‍ എം.പി, പാത്തുമ്മ കെ, കല്ലന്‍ ആമിന, മണ്ടായപ്പുറം സലീം, സൈനബ കെ, തെക്കരകത്ത് സാജിത, ഒ.പി കുഞ്ഞിമുഹമ്മദ്, കെ.പി സുരേന്ദ്രന്‍, കെ.പി രമേശ്, എം. ജയരാജന്‍, രഞ്ജിത്, ഡോ. ഗീത, ഡോ. അബൂബക്കര്‍, ഡോ. ബിന്ദു, കാര്‍ത്ത്യായനി, എച്ച്.ഐ രാധാകൃഷ്ണന്‍, നൂഹ, പഞ്ചായത്ത് അസി. സെക്രട്ടറി മനോജ് വി, സുജാത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."