ഇന്ത്യയില്‍ 20 ശതമാനം പേര്‍ക്ക് വിറ്റാമിന്‍ ബി12 കുറവെന്നു പഠനം
കൊച്ചി: മനുഷ്യശരീരത്തിലെ ഡിഎന്‍എ, ഞരമ്പുകള്‍, രക്തകോശങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനു സഹായകമാകുന്ന വിറ്റാമിന്‍ ബി12 ന്റെ അളവ് 20 ശതമാനത്തോളം ആളുകളില്‍ കുറവുള്ളതായി റിപ്പോര്‍ട്ട്.
കൊച്ചി ,അഹമ്മദാബാദ്, ഇന്‍ഡോര്‍, ഡല്‍ഹി, പൂനെ, സൂറത്ത്, കൊല്‍ക്കൊത്ത, മുംബൈ, ചെന്നൈ, എന്നീ നഗരങ്ങളില്‍ മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് നടത്തിയ പഠനമാണ് ഈ കണക്കുകള്‍ പുറത്തു കൊണ്ടു വന്നത്.
രോഗപ്രതിരോധ വ്യവസ്ഥയുടെയും മസ്തിഷ്‌കത്തിന്റെയും ശരീരപോഷണത്തിന്റെയും ആരോഗ്യപരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിന്‍ ബി12ന്റെ അഭാവം സസ്യഭുക്കുകളിലാണ് കൂടുതലെന്നും സേലിയാക് രോഗമോ മറ്റു ദഹനപ്രശ്‌നങ്ങളോ ഉള്ള 50 വയസിനു മുകളില്‍ പ്രായമായവര്‍ക്ക്് ഈ ന്യൂനതയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വിറ്റാമിന്‍ ബി12ന്റെ കുറവ് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ്. സ്ത്രീകളില്‍ ഇത് 18.40%വും പുരുഷന്മാരില്‍ 26.28% ആണെന്ന് പഠനം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."