നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നുവീണു; തെലങ്കാനയില്‍ ആറു മരണം
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു വീണ് ആറു പേര് മരിച്ചു. ഗോദാവരി നദിയിലെ കാളീശ്വരം പദ്ധതി പ്രദേശത്താണ് സംഭവം. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്.
രചന-സിര്‍സില്ല ജില്ലയില്‍ തിപ്പാപ്പുരം ഗ്രാമത്തിലെ ഭൂമിക്കടിയില്‍ പമ്പ് ഹൗസ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിര്‍മാണം. തുരങ്കത്തിന്റെ മേല്‍ഭാഗം തകര്‍ന്നു വീണാണ് അപകടമുണ്ടായതെന്ന് പൊലിസ് സൂപ്രണ്ട് അറിയിച്ചു.
13 ജില്ലകളില്‍ ജലസേചനം നടത്തുന്നതിനായി 80,000 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന വന്‍ പദ്ധതിയാണ് കാളീശ്വരം പദ്ധതി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്.
മെയ് രണ്ടിനാണ് പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. ഇതിനകം പദ്ധതിക്കായി സര്‍ക്കാര്‍ 11,000 കോടി രൂപ ചെലവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."