ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഗാര്‍ഡ്, അത്ര സുരക്ഷിതമല്ല
നിങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ആ ഭയം നിങ്ങള്‍ക്കുണ്ടാവാം, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായ വനിതകള്‍ക്ക്. ഇതിന് വേണ്ടി ഫെയ്സ്ബുക്ക് അവതരിപ്പിച്ച പുതിയ ഫീച്ചറായിരുന്നു ഫോട്ടോ ഗാര്‍ഡ്. ഫോട്ടോ ഗാര്‍ഡിനെ വിശ്വസിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
ആര്‍ക്കും ഉപയോഗിക്കുവാന്‍ പറ്റില്ലെന്ന് നിങ്ങള്‍ കരുതുന്ന ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാനും പറ്റും. ഉപഭോയോക്കള്ക്ക് തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ കൂടുതല്‍ നിയന്ത്രണ സ്വാതന്ത്ര്യം നല്കുന്ന പുതിയ പദ്ധതിയ്ക്ക് ഇന്ത്യയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ടത്.
പ്രൊഫൈല്‍ ഫോട്ടോ മറ്റുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയുക, ഒരാളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ മറ്റൊരാള്‍ക്ക് അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നത് തടയുക എന്നിവയ്ക്കൊപ്പം മൊബൈല്‍ ഫോണില്‍ പ്രൊഫൈല്‍ ഫോട്ടോയുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് പ്രൊഫൈല്‍ ഫോട്ടോ ഗാര്‍ഡില്‍ ഒരുക്കിയത്. പ്രൊഫൈല്‍ പിക്ചര്‍ ഗാര്‍ഡ് ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ പ്രൊഫൈല്‍ ചിത്രത്തിന് ചുറ്റും നീല നിറത്തിലുള്ള ബോര്‍ഡര്‍ ഉണ്ടാകും. ഇതോടെ ഫോട്ടോ ആര്‍ക്കും ഉപയോഗിക്കുവാന്‍ പറ്റില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ വാദം.
എന്നാല്‍ ന്യൂസ് ഫീഡ്, ചില ബ്രൗസറുകളിലൂടെയും നിങ്ങളുടെ ഫോട്ടോ സ്ക്രീന്‍ ഷോട്ട് എടുക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഇത്തരത്തില്‍ വലിയ ഒരു സുരക്ഷാ വീഴ്ച ഫെയ്സ്ബുക്കിന് ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രൊഫൈല്‍ ഗാര്‍ഡുള്ള വ്യക്തികളുടെ ടെംലൈനിലുടെയോ നേരിട്ടോ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും മറ്റും ശ്രമിക്കുന്നത് തടയാനാകുമെന്നലാതെ ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ലഭിക്കുകയില്ലന്നതാണ് സത്യം. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകളില്‍ പലരും തങ്ങളുടെ മുഖം പ്രൊഫൈല്‍ ഫോട്ടോയാക്കാന്‍ ഭയക്കുന്നുണ്ടെന്ന ഇന്ത്യയില്‍ നടത്തിയ ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."