അനീസിന് വികാരനിര്‍ഭര യാത്രാമൊഴി
തേഞ്ഞിപ്പലം: അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തിന്റെ വേര്‍പാട് നാടിനെ നൊമ്പരമാക്കി.
ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ച ചേളാരി ആലുങ്ങല്‍ പാടാട്ടാല്‍ പൂതാറമ്പത്ത് സൈതലവിയുടെ മകന് അനീസിന് (23) നാട് യാത്രാമൊഴി നല്കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനീസിന്റെ ജനാസ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തേഞ്ഞിപ്പലം കിഴക്കേ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ നടന്ന ജനാസ നിസ്ക്കാരത്തിന് കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
വ്യാഴാഴ്ച രാവിലെ പത്തരയോടെ കുന്നുംപുറത്തെ സ്വകാര്യ ക്രഷര്‍ കമ്പനിയില്‍ ബില്‍ഡിങ്ങിന് ഷീറ്റ് സ്ഥാപിക്കുന്നതിനിടെ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് പരുക്കേറ്റാണ് അനീസ് മരിച്ചത്.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."