HOME
DETAILS
MAL
ഖത്തര്‍ പ്രശ്നം വേഗത്തില്‍ പരിഹരിക്കുമെന്ന് ട്രംപിന് പ്രത്യാശ
backup
September 21 2017 | 02:09 AM
ന്യൂയോര്‍ക്ക്: ഖത്തറും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് ഒത്തുതീര്പ്പാകുമെന്നു പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടക്കണമെന്നും എത്രയും പെട്ടെന്ന് അതു നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
അതേസമയം, നിലവിലെ പ്രശ്നത്തില്‍ ഖത്തറിനെയും സഊദിയെയും താന്‍ ശകാരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ട്രംപ് നിഷേധിച്ചു. ഖത്തറിനെതിരേയുള്ള സൈനിക നീക്കത്തെ ട്രംപ് എതിര്‍ത്തതായും വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."