റോഹിംഗ്യകളെ പിന്തുണക്കുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: റോഹിംഗ്യകളെ പിന്തുണക്കുന്നവരുടെ ഫേസ്ബുക്കുകള്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്.
റോഹിംഗ്യകള്‍ക്കെതിരേ മ്യാന്മര് നടത്തുന്ന വംശഹത്യകള്ക്കെതിരേ ഫേസ്ബുക്കിലൂടെ ശബ്ദിച്ചവരുടെ അക്കൗണ്ടുകളാണ് പിന്‍വലിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമമായ ഡയ്ലി ബീറ്റസ് റിപ്പോര്‍ട്ട് ചെയ്തു.
റോഹിംഗ്യകള്‍ക്കായി ശബ്ദിച്ചതിനാല് ഫേസ്ബുക്ക് അധികൃതര്‍ അക്കൗണ്ടുകള്‍ പൂട്ടിയതായി നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിട്ടുണ്ട്.
റോഹിംഗ്യകളെ പൗരന്മാരായി കാണാന്‍ ഇതുവരെ മ്യാന്മര് സര്‍ക്കാര്‍ ശ്രമം നടത്തിയിട്ടില്ല. സമീപ രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരായിട്ടാണ് സര്‍ക്കാര്‍ ഇവരെ പരിഗണിക്കുന്നത്.
റാഖൈന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്ലിംകളെ റോഹിംഗ്യകള്‍ എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വിളിക്കുന്നില്ല. റോഹിംഗ്യകളെ പിന്തുണക്കുന്നവരുടെ അക്കൗണ്ടുകള്‍ വിലക്കുന്നത് അധികൃതരുടെ തീരുമാനമാണെന്ന് ഫേസ് ബുക്ക് വക്താവ് ഡയ്ലി ബീറ്റ്സിനോട് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."