ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ വേലികെട്ടി സംരക്ഷിക്കണം
കോഴിക്കോട്: ജില്ലയില്‍ ഖനന പ്രവര്‍ത്തനത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ അപകടസാഹചര്യം ഒഴിവാക്കുന്നതിനായി ഉടമകളും നടത്തിപ്പുകാരും ഉടന്‍ വേലി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം ക്വാറികള്‍ കാരണം അപകടങ്ങളുണ്ടായാല്‍ ഉത്തരവാദി ഉടമകളോ നടത്തിപ്പുകാരോ ആയിരിക്കും. ഇത്തരത്തിലുള്ള ഖനന പ്രവര്‍ത്തനത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട ക്വാറികളും മറ്റു അപകടം സൃഷ്ടിക്കുന്ന രീതിയിലുള്ള ക്വാറികളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണം.
ജിയോളജി ഓഫിസ്, കോഴിക്കോട്- 0495-2371918, കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍- 1077 (ടോള്‍ ഫ്രീ), താലൂക്ക് ഓഫിസ്, കോഴിക്കോട്- 0495-2372966, തഹസില്‍ദാര്‍, കോഴിക്കോട്- 9447183930, താലൂക്ക് ഓഫിസ്, കൊയിലാണ്ടി- 0496-2620235, തഹസില്‍ദാര്‍, കൊയിലാണ്ടി- 9447134235, താലൂക്ക് ഓഫിസ്, വടകര- 0496-2522361, തഹസില്‍ദാര്‍, വടകര- 9846352656, താലൂക്ക് ഓഫിസ്, താമരശ്ശേരി- 0495-2223088, തഹസില്‍ദാര്‍, താമരശ്ശേരി- 9400539620.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."