HOME
DETAILS

ചീരാലിലെ വന്യമൃഗശല്യം; ഉന്നതതല യോഗം ഇന്ന്്

  
backup
September 21 2017 | 04:09 AM

%e0%b4%9a%e0%b5%80%e0%b4%b0%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%89

 

സുല്‍ത്താന്‍ ബത്തേരി: പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉന്നതതല യോഗം ഇന്ന് 11ന് പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനില്‍ നടക്കും. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം. കലക്ടറും യോഗത്തിലും പങ്കെടുക്കും. പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുവയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ബുധനാഴ്ച ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ ചീരാല്‍ സ്‌കൂള്‍കുന്നില്‍ മേയാന്‍വിട്ട പോത്തിനെയും നമ്പിക്കൊല്ലി കഴമ്പില്‍ ഒരു പശുവിനെയും കൊന്നിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ വെള്ളിയാഴ്ച രാവിലെ പശുവിന്റെ ജഡവുമായെത്തി ബത്തേരി ഊട്ടി അന്തര്‍സംസ്ഥാന പാത നമ്പിക്കൊല്ലിയില്‍ മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് കലക്ടറെ ഉള്‍പ്പെടുത്തി ഉന്നതതല യോഗം വിളിക്കുമെന്ന ഉറപ്പിലായിരുന്നു അന്ന് ഉപരോധം അവസാനിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം. യോഗത്തില്‍ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ച് ജനവാസകേന്ദ്രങ്ങളില്‍ കറങ്ങുന്ന കടുവ, ആന ഉള്‍പ്പടെയുള്ള മൃഗങ്ങളെ പിടികൂടി കാടിന് പുറത്തിറങ്ങാത്ത വിധം ഉള്‍ക്കാട്ടിലേക്ക് തുരത്തുക, വളര്‍ത്തുമൃഗങ്ങളെ കൊന്ന്് കര്‍ഷക ജനതക്ക് ഭീഷണിയായി മാറിയ കടുവയെ എത്രയും പെട്ടെന്ന് പിടികൂടുക, വന്യമൃഗങ്ങള്‍ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക, നഷ്ടപരിഹാരം കാലതാമാസം കൂടാതെ ലഭ്യമാക്കുക, വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുക, ഇതിനായി റെയില്‍ഫെന്‍സിങ് നിര്‍മിക്കുക എന്നീ ആവശ്യങ്ങളാണ് ഇന്ന് നടുക്കുന്ന ഉന്നതതല യോഗത്തില്‍ ആക്ഷന്‍കമ്മിറ്റിയും ജനങ്ങളും ചര്‍ച്ചയ്ക്കായി മുന്നോട്ട്‌വയ്ക്കുക.
പ്രദേശത്തേക്ക് കാട്ടാനയടക്കമുള്ളവ വരുന്നത് മുത്തങ്ങ റെയിഞ്ച്് വനമേഖലിയില്‍ നിന്നുമാണ്. ഇതിന് പരിഹാരമായി പഴൂര്‍, ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സ് മുതല്‍ പൂമറ്റം നമ്പ്യാകര്‍കുന്നുവരെ ആറര കിലോമീറ്റര്‍ ദൂരം റെയില്‍ഫെന്‍സിങ് സ്ഥാപിച്ച് ഇതില്‍ വൈദ്യുതി കടത്തിവിടണമെന്നാവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്ന് നടക്കുന്ന യോഗത്തില്‍ എം.എല്‍.എ, കളക്ടര്‍ എന്നിവരെ കൂടാതെ നെന്മേനി പഞ്ചായത്ത് പ്രസിഡന്റ്്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം പ്രദേശത്ത് ഭീതി പരത്തുകയും രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത കടുവയെ പിടികൂടാനുള്ള ശ്രമം ഏഴാംദിവസവും തുടരുകയാണ്. രണ്ട് കൂടുകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്്. കടുവയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കാല്‍പ്പാടുകള്‍ കണ്ട പ്രദേശങ്ങളിലും വിവിധ സ്ഥലങ്ങളിലുമായി 10 കാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പട്രോളിങും തുടരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago