ആദിവാസി മേഖല വിദ്യാഭ്യാസ ഉന്നമനത്തിലേക്ക്
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതിക്ക് പടിയൂര്‍ പഞ്ചായത്തിലെ ചടച്ചിക്കുണ്ട് കോളനിയില്‍ ഒക്ടോബര്‍ 2ന് തുടക്കമാകും. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും സാക്ഷരതാ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം.
പദ്ധതി നടപ്പാക്കുന്ന ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലും ഉദ്ഘാടനം സംഘടിപ്പിക്കും. സാക്ഷരത ക്ലാസുകള്‍ക്കൊപ്പം തൊഴില്‍ നൈപുണ്യം, മെച്ചപ്പെട്ട ആഹാര-ആരോഗ്യ ശീലം, തൊഴില്‍ മാര്‍ഗനിര്‍ദേശം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും പ്രായോഗിക നിര്‍ദേശങ്ങളും നല്കി തുടര്‍ച്ചയായി 2 വര്‍ഷത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി ജയബാലന്‍, ഡോ. പി. മോഹന്‍ദാസ്, പയ്യന്നൂര്‍ കുഞ്ഞിരാമന്, വി.ആര്.വി ഏഴോം, ജി. കുമാരന് നായര്‍, സുരേഷ് ബാബു, ഷാജു ജോണ്‍, മുഹമ്മദ് ബഷീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."