HOME
DETAILS
MAL
ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവം: ആറുമാസം തടവും പിഴയും ശിക്ഷ
backup
September 21 2017 | 06:09 AM
കൂത്തുപറമ്പ്: ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന് മരിച്ച കേസില്‍ പ്രതിയായ ഓട്ടോഡ്രൈവറെ കോടതി ആറുമാസം തടവിനും 8,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കൊട്ടിയൂര്‍ അമ്പായത്തോട്ടിലെ ഇല്ലിക്കമാക്കല് ശശിയെയാണ് കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2013 ഓഗസ്റ്റ് 16ന് കൊട്ടിയൂര്‍ പുതുശേരി പുത്തന്‍പുരയില്‍ രാജീവ് കുമാര്‍(42) ആയിരുന്നു മരിച്ചത്. ഇദ്ദേഹത്തെ ഇടിച്ച ശേഷം ഓട്ടോമറിഞ്ഞ് ഓട്ടോ യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു. അപകടം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് ചികിത്സയിലായിരുന്ന രാജീവ്കുമാര്‍ മരിച്ചത്. മരണശേഷം ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും കണ്ണുകളും ദാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."