സമരം വിജയിച്ചു; ആഹ്ലാദത്തിമിര്‍പ്പില്‍ ജനം
നീലേശ്വരം: ദേശീയപാത പള്ളിക്കരയില്‍ നാലുവരി മേല്‍പാലം പണിയാനുള്ള തീരുമാനം ജനങ്ങളെ ആഹ്ലാദത്തിലാഴ്ത്തി. സമരപന്തലില്‍ എം.പി പി. കരുണാകരനാണു തീരുമാനം അറിയിച്ചത്.
മൂന്നു ദിവസമായി പി. കരുണാകരന്‍ എം.പി നടത്തിയ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനമുണ്ടായത്. തീരുമാനമുണ്ടായില്ലെങ്കില്‍ 27 മുതല്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും എം.പി അറിയിച്ചിരുന്നു.
തീരുമാനം അറിഞ്ഞതോടെ സമരപന്തലില്‍ ആഹ്ലാദം അലതല്ലി. മുതിര്‍ന്ന സമരവളണ്ടിയര്‍ പി. അമ്പാടി പി. കരുണാകരന്‍ എം.പിക്കു മധുരം നല്‍കി സമരം അവസാനിപ്പിച്ചു. സമരപന്തലിലും മധുരവിതരണം നടന്നു. എം.പിക്കു പുറമേ കെ.പി സതീഷ് ചന്ദ്രന്‍, കെ. കുഞ്ഞിരാമന്‍, പി. വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ ഐമന്‍, പി. ജനാര്‍ദ്ദനന്‍, പി. അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
നീലേശ്വരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഹ്ലാദ പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."