ബാക്കി നല്കാന് ചില്ലറയില്ല; കണ്ടക്ടര്‍ക്കു മര്‍ദനമേറ്റു
കാസര്‍കോട്: ചില്ലറ പ്രശ്നത്തെ തുടര്‍ന്നു യാത്രക്കാരന് കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. കേരള ആര്.ടി.സി ബസ് കണ്ടക്ടര്‍ നെക്റാജെ സ്വദേശി വിശ്വനാഥനാണു(43 )പരുക്കേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു മംഗളൂരു ഭാഗത്തേക്കു നാല്പതോളം ആളുകള്‍ കയറിയിരുന്നതായി പറയുന്നു. എല്ലാ യാത്രക്കാരും നൂറു രൂപയുടെ നോട്ടു നല്‍കിയതോടെ കണ്ടക്ടര്‍ക്കു ബാക്കി തുക എല്ലാവര്ക്കും നല്കാന് കഴിയാതെ വന്നു. ഇതേ തുടര്‍ന്നു കണ്ടക്ടറെ മര്‍ദിച്ച യുവാവിന്റെ ടിക്കറ്റിനു പിന്നിലായി എഴുപത്തിയെട്ടു രൂപ തിരിച്ചു നല്‍കാനുണ്ടെന്ന തരത്തില്‍ എഴുതി കൊടുത്തതായും ആശുപത്രിയില്‍ കഴിയുന്ന വിശ്വനാഥന് പറയുന്നു. എന്നാല്‍ ഉപ്പള നയാ ബസാറില്‍ എത്തിയതോടെ ചില്ലറ കൈയില്‍ വെക്കാതെ വന്നതെന്തിനെന്നു ചോദിച്ചു കണ്ടക്ടറുടെ തലക്കു മര്‍ദിക്കുകയായിരുന്നുവത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."