കടലിന്റെ കുത്തൊഴുക്ക്: അജാനൂരില്‍ അഴിനീക്കല്‍ പ്രവര്‍ത്തി നിര്‍ത്തി
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ അഴിമുഖത്തിന്റെ ഗതി മാറ്റത്തെ തുടര്‍ന്നു ചിത്താരി ഭാഗത്തെ അഴിനീക്കി പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമം വിഫലമായി. ഈ ഭാഗത്തു കടല്‍ വെള്ളം പുഴയിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണു ചൊവ്വാഴ്ച തുടങ്ങിയ അഴി നീക്കല്‍ ജോലി ഇന്നലെ ഉച്ചയോടെ നിര്‍ത്തിയത്. അതേ സമയം തെക്കുഭാഗത്ത് മണല്‍ചാക്കുകള്‍ നിരത്തി ഒഴുക്കു തടഞ്ഞതിനു ശേഷം മാത്രമേ വടക്കു ഭാഗത്തെ അഴിനീക്കാന് പാടുള്ളൂവെന്നു മത്സ്യത്തൊഴിലാളികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതു മുഖവിലയ്ക്കെടുക്കാതെയാണ് അഴി നീക്കല്‍ ജോലി തുടങ്ങിയത്.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു മണ്ണുമാന്തികള്‍ ഉപയോഗിച്ചാണ് അഴിനീക്കല്‍ ജോലി തുടങ്ങിയത്.ചൊവ്വാഴ്ച തന്നെ വേലിയേറ്റത്തെത്തുടര്ന്നു ജോലി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ രീതിയില്‍ അഴിയുടെ ഗതി മാറിയപ്പോള്‍ ഒരു ഭാഗത്തു മണല്‍ച്ചാക്കുകള്‍ നിരത്തി ഈ ഭാഗത്തെ ഒഴുക്കു തടഞ്ഞതിനു ശേഷമാണ് അഴി നീക്കിയത്. ഇതു ഏറെക്കാലം നിലനില്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."