മധുവാഹിനി പുഴയെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
മുളിയാര്‍: കേരള സാക്ഷരത മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി സാക്ഷരതാ പഠനത്തിന്റെ ഭാഗമായി ബോവിക്കാനം തുടര്‍ വിദ്യാകേന്ദ്രത്തിനു കീഴില്‍ മല്ലം വാര്‍ഡ് പരിസ്ഥിതി പഠനസമിതി മല്ലം മധുവാഹിനി പുഴയുടെ കുറിച്ചു തയാറാക്കിയ പഠന റിപ്പോര്‍ട്ട് മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ ചെറ്റത്തോടിനു കൈമാറി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഗോപാലന്‍ അധ്യക്ഷയായി.
പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ശ്രീധരന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബീസ മുഹമ്മദ് കുഞ്ഞി അംഗങ്ങളായ മിനി, ആസ്യഹമീദ്, ബി.ആര്‍.എച്ച്.എസ് പ്രധാനധ്യാപകന്‍ അരവിന്ദാക്ഷന്‍, എ.യു.പി.എസ് പ്രധാനധ്യാപിക വിമല, ഹനീഫ, ടി.ഒ ജോണ്‍, വിവിധ മേഖലകളെ പ്രതിനിധീകരിച്ചു ബി.സി കുമാരന്‍, കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍, സലാം മാസ്റ്റര്‍, ജെ.എച്ച്.ഐ അബ്ദുള്‍ റഹിമാന്‍, അബ്ബാസ് കൊളച്ചപ്പ്, കെ.സി റഫീഖ്, ഹമീദ് മല്ലം, പൊന്നപ്പന്‍, ഷെരീഫ് മല്ലത്ത്, ലുക്‌സാന, സുബൈദ, മുഹമ്മദ് കുഞ്ഞിപോക്കര്‍, ഗംഗാധരന്‍ ബോവിക്കാനം, സീതക്ക, ആശ വര്‍ക്കര്‍ ബിന്ദു, അംഗനവാടി വര്‍ക്കര്‍ ലക്ഷ്മി, തുടര്‍ വിദ്യാ കാസര്‍കോട് മുന്‍സിപ്പല്‍ നോഡല്‍ പ്രേരക് ഡി വിജയമ്മ, കാറഡുക്ക ബ്ലോക്ക് നോഡല്‍ പ്രേരക് എ. തങ്കമണി, ബോവിക്കാനം തുടര്‍വിദ്യാ പ്രേരക് പുഷ്പലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."