HOME
DETAILS
MAL
ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപം 27,725 കോടി രൂപ
backup
September 21 2017 | 06:09 AM
മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ 27,725 കോടി രൂപയുടെ നിക്ഷേപമുള്ളതായി ജില്ലാതല ബാങ്കിങ് അവലോകനയോഗം വ്യക്തമാക്കി. 8010 കോടി രൂപയുടെ എന്‍.ആര്.ഐ നിക്ഷേപമുണ്ട്. 2017 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 16,293 കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്.
639 ബാങ്ക് ശാഖകളാണ് ജില്ലയിലുള്ളത്. മൊത്തം വായ്പയുടെ 61 ശതമാനം മുന്‍ഗണനാ മേഖലയിലാണ് വിതരണം ചെയ്തിട്ടുള്ളത്. യോഗം ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് എ.ജി.എം.കെ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ബാങ്കിങ് അവലോകനം തിരുവനന്തപുരം ആര്.ബി.ഐ മാനേജര്‍ ഹാര്‍ളിന്‍ ഫ്രാന്‍സിസ് ചിറമേല്‍ നടത്തി. ലീഡ് ബാങ്ക് മാനേജര്‍ ടി.പി കുഞ്ഞിരാമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."