ഐഎസ്, സലഫിസം, ഫാസിസം കാംപയിന്‍ ജില്ലാതല ഉദ്ഘാടനം നാളെ വേങ്ങരയില്‍
മലപ്പുറം: എസ്.വൈ.എസ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന ഐഎസ്, സലഫിസം, ഫാസിസം ത്രിമാസ കാംപയിനോടനുബന്ധിച്ച് ജില്ലയില്‍ എസ്.കെ.എസ്.എസ്.എഫ് കാംപയിന്‍ പരിപാടികള്‍ക്ക് നാളെ വേങ്ങരയില്‍ തുടക്കമാകും. വേങ്ങര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്യും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷനാകും. സി. ഹംസ സാഹിബ് മേലാറ്റൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയമവതരിപ്പിക്കും. എസ്.കെ.എസ്.എസ്.എസ്.എഫ് ജില്ലാ വര്‍ക്കിങ് സെക്രട്ടറി സയ്യിദ് നിയാസലി തങ്ങള്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ വി.കെ.എച്ച് റശീദ്, പി.എം റഫീഖ് അഹ്മദ്, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, ജാഫര്‍ ഫൈസി, ആശിഖ് കുഴിപ്പുറം, എം.എ ജലീല്‍ ചാലില്‍കുണ്ട്, ശിഹാബ് അടക്കാപ്പുര സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."