മലയാളികളില്‍ നിന്നും അറബികളില്‍ നിന്നുമായി 50 കോടി രൂപ തട്ടിമുങ്ങിയ യുവാവിനെയും കുടുംബത്തേയും അറസ്റ്റ് ചെയ്തു
ആനക്കര : മലയാളികളില്‍ നിന്നും അറബികളില്‍ നിന്നുമായി 50 കോടി രൂപ തട്ടിയ സംഭവത്തില്‍ കുടുംബസമേതം കാണാതായ യുവാവിനെയും ഭാര്യയേയും രണ്ട് കുട്ടികളെയും തമിഴ് നാട്ടിലെ തൃച്ചിയില്‍ നിന്ന് പട്ടാമ്പി സി.ഐ.രമേശിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടി. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ തൊഴുപുറത്ത് സനൂപിനെയും ഭാര്യയേയും രണ്ട് കുട്ടികളെയുമാണ് കണ്ടെത്തിയത്. മലയാളികളും വിദേശിയരുമുള്പ്പെടെയുളളവര് ദുബൈ പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ പണം തട്ടിയ സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി പൊലിസ് സ്റ്റേഷനിലും സനൂപിനെതിരെ പരാതിയുണ്ട്. കഴിഞ്ഞ മാസം 25 ന് കുമരനല്ലൂരിലെ വീട്ടില്‍ നിന്ന് മൂകാംബിക ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനെന്ന പറഞ്ഞാണ് ഇവര്‍ കുടുംബ സമേതം മുങ്ങിയത്. തുടര്‍ന്ന് ഇവരെ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കള്‍ തൃത്താല പൊലിസിലും പരാതി നല്‍കിയിരുന്നു. മൂകാംബിക, മധുര ,പഴനി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം കുടുംബ സമേതം തൃച്ചിയില്‍ താമസിക്കുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ പിടികൂടിയത്.
ദുബൈയിലെ ശൈഖ് സായിദ് റോഡിലെ ഒരു ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സനുപ് സ്വന്തമായി ബിസിനസ് തുടങ്ങാനെന്ന് പേരിലാണ് തൊഴിലുടമയില്‍ നിന്ന് ആദ്യം പണം വാങ്ങിയത്.നാല് ലക്ഷം ദിര്‍ഹമാണ് ആദ്യം നല്‍കിയത് പിന്നീട് ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായ് 300 ലക്ഷത്തോളം ദിര്‍ഹം കൈപ്പറ്റി. ഇതിന് പകരമായി എല്ലാവര്ക്കും ചെക്കുകളും ആദ്യ ഘട്ടത്തില്‍ ലാഭ വിഹിതവും നല്‍കിയിരുന്നു.
കഴിഞ്ഞ മാസം ബന്ധു അത്യാസന്ന നിലയിലാണന്ന് എന്നു പറഞ്ഞ് കുടുംബ സമേതം നാട്ടിലേക്ക് പോയ സനൂപിനെ പിന്നീട് ഫോണില്‍ വിളിച്ചാല്‍ കിട്ടാതാകുകയും ഫേസ് ബുക്ക് അക്കൗണ്ടും ഡി.ആക്ടീവ് ആയി. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴും ആളെ കണ്ടെത്താനായില്ല. സംശയം തോന്നിയ സുഹൃത്തുകളാണ് തൃത്താല പൊലിസില്‍ പരാതി നല്‍കിയത്. ഈട് നല്കിയ ചെക്കുകള്‍ പണമില്ലന്ന കാണിച്ച് ബാങ്കില്‍ നിന്ന് മടങ്ങിയതോടെ ദുബൈ പൊലിസിലും അനുപിനെതിരെ പരാതി ലഭിച്ചു. ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടിയാണ് മുങ്ങിയത്. സനൂപിനെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. ഭാര്യയേയും കുട്ടികളെയും വിട്ടയച്ചു. സി.ഐയുടെ സംഘത്തില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ മാരായ ഗിരീഷ്,സമീര്‍,ബിജു, പ്രകാശന്,സനല്‍, ദിലീപ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."