HOME
DETAILS
MAL
കാലവര്‍ഷക്കെടുതി അടിയന്തിര സഹായം നല്‍കണം: മരക്കാര്‍ മാരായമംഗലം
backup
September 21 2017 | 06:09 AM
കൊപ്പം: കാലവര്‍ഷക്കെടുതിയില്‍ പാലക്കാട് ജില്ലയില്‍ ഭാഗികമായും പൂര്‍ണ്ണമായും വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്കും
കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തീര സഹായം നല്‍കണമെന്ന് ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി മരക്കാര്‍ മാരായമംഗലം ആവശ്യപ്പെട്ടു. തകര്‍ന്ന ഗ്രാമീണ റോഡുകളും പൊതുമരാമത്ത് റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കാലം വരുന്നതിന് മുമ്പ് റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് മുന്‍ കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നടപടികള്‍ ബന്ധപ്പെട്ടവര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെച്ചതാണ് റോഡുകളുടെ വന്‍തകര്‍ച്ചക്ക് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."