ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിരോധനം
മണ്ണാര്‍ക്കാട്: പ്രകൃതി ക്ഷോഭത്തില്‍ ഗതാഗതം നിലച്ച അട്ടപ്പാടി ചുരം റോഡ് നാളെ മുതല്‍ ഭാഗികമായി ഗതാഗതത്തിന് തുറന്ന് കൊടുക്കും.
രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6മണി വരെ ചെറുവാഹനങ്ങളെ മാത്രമാണ് ചുരത്തിലൂടെ കടത്തി വിടുക. ബസ് അടക്കമുളള ഭാരം കുറഞ്ഞ വലിയ വാഹനങ്ങളെ 29ന് ശേഷം ചുരം വഴി കടത്തി വിടാന്‍ കഴിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ലോറി അടക്കമുളള ചരക്ക് വാഹനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം വാഹനങ്ങള്‍ എന്നുമുതല്‍ ചുരത്തിലൂടെ കടത്തി വിടുമെന്ന് നിലവിലുളള സഹചര്യമനുസരിച്ച് പറയാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. രാത്രിക്കാല ഗതാഗതത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസ് സേനയെ നിയോഗിക്കും.
താല്‍കാലിക ബാരിക്കേഡുകള്‍, സൈന്‍ ബോര്‍ഡുകള്‍, റിഫ്‌ളക്റ്ററുകള്‍ എന്നിവ ചുരത്തില്‍ സ്ഥാപിക്കാനുമാണ് അധികൃതരുടെ നീക്കം. ചുരം റോഡില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഇരപതോളം ചെറുതും വലുതുമായ മലയിടിച്ചിലാണ് ഉണ്ടായിട്ടുളളത്. ഗതാഗതം പുനസ്ഥാപിക്കാന്‍ റവന്യു, പൊലീസ്, അഗ്നി ശമന സേന, വനം വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളും ജനപ്രതിനിധികളും സംയുക്തമായി ചുരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."