റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ല, കുടിയേറ്റക്കാര്‍- പല്ലവി ആവര്‍ത്തിച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ഥികളല്ല, അനധികൃത കുടിയേറ്റക്കാരാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വീണ്ടും. ഇവരെ നാടുകടത്തുന്നതു സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ അടിസ്ഥാനരഹിതമാണെന്നും ഇവരെ സ്വീകരിക്കാന്‍ മ്യാന്മര് സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും രാജ് നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
അവര്‍ അഭയാര്‍ഥികളല്ല. അവര്‍ക്ക് അഭയം നല്‍കിയിട്ടുമില്ല. നാലു ലക്ഷത്തോളം വരുന്ന ഇവരെ രാജ്യത്തു നിന്ന് നാടു കടത്തുക തന്നെ ചെയ്യും- രാജ്നാഥ് പറഞ്ഞു.
ഇന്ത്യയില്‍ കഴിയുന്ന റോഹിംഗ്യകള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും അവര്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. റോഹിംഗ്യകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിം കോടതി ഇടപെടേണ്ടതില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് കേസ് വീണ്ടും പരിഗണിക്കുക.
റോഹിംഗ്യന്‍ വിഷയത്തിലെ കേന്ദ്ര നിലപാടില്‍ ലോകമെങ്ങും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."