HOME
DETAILS

വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കണം: സി.രവീന്ദ്രനാഥ്

  
backup
September 21 2017 | 07:09 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%b3

 

തിരുവനന്തപുരം: വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവല്‍കരണത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ഇ മെയില്‍, എസ്.എം.എസ് സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദിശാബോധമുള്ള വായനയിലൂടെ പുസ്തകത്തിന്റെ ആഴത്തിലിറങ്ങിച്ചെന്ന് എഴുത്തുകാരന്റെ ഉദ്ദേശ്യം തിരിച്ചറിയാനാകണം.
നിഷ്‌ക്കളങ്കമായി വായിക്കുകയാണെങ്കില്‍ പുസ്തകം എഴുതിയയാളിന്റെ താല്‍പര്യം നമ്മുടേതായി മാറും. അതുകൊണ്ട് വായനക്ക് രാഷ്ട്രീയം ഉണ്ടായാലേ ആശയങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുത്ത് നില്‍പ്പ് സാധ്യമാകൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ സ്‌റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ ശോഭന അധ്യക്ഷയായി.
ലൈബ്രറി ഉപദേശക സമിതിയംഗം ഡോ. ജോര്‍ജ് ഓണക്കൂര്‍, യൂനിവേഴ്‌സിറ്റി ലൈബ്രറി സയന്‍സ് വകുപ്പ് മുന്‍ മേധാവി ഡോ. ഹുമയൂണ്‍ കബീര്‍, ഡെപ്യൂട്ടി സ്‌റ്റേറ്റ് ലൈബ്രേറിയന്‍ എം.ബി ഗംഗാപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മൊബൈല്‍ എസ്.എം.എസിലൂടെയും ഇലക്ട്രോണിക് മെയിലുകളിലൂടെയും പുസ്തക വിതരണം, പുസ്തക റിസര്‍വേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ അംഗങ്ങളെ അറിയിക്കുന്ന പുതിയ സേവനങ്ങളാണ് ആരംഭിച്ചത്.
ഇന്ത്യയിലാദ്യമായി ലൈബ്രറി പ്രോഗ്രാമുകള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ് വഴി പൊതുജനങ്ങളെ അറിയിക്കുന്നതും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago