മോഷണക്കേസ് പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു
കൊല്ലം: കോടതിയില്‍ ഹാജരാക്കി തിരികെകൊണ്ടുവരുമ്പോള്‍ മോഷണകേസ് പ്രതി ട്രയിനില്‍ നിന്നും ചാടി രക്ഷപെട്ടു. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലിസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ഫാന്റം ഷാജി എന്ന് അറിയപ്പെടുന്ന ഷാജി(36) ആണ് രക്ഷപ്പെട്ടത്. മോഷണക്കേസുമായി ബന്ധപ്പെട്ട് പിറവം കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും തിരുവന്തപുരേത്തേയ്ക്ക് കൊച്ചി ജെറാള്‍ഡ് കൊച്ചുവേളി എക്‌സ്പ്രസ് കൊല്ലം എസ്.എന്‍ കോളജിന് സമീപത്ത് എത്തിയപ്പോഴാണ് പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ട്രെയിന്‍ പിടിച്ചിടുകയും സമീപപ്രദേശങ്ങളില്‍ പ്രതിക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രതിയെ കണ്ടെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."