അവാര്‍ഡ് നല്‍കും
കൊല്ലം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റും ജനയുഗം പത്രാധിപസമിതി അംഗവും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യട് ഗോപിയുടെ സ്മരണാര്‍ഥം ആര്യാട് ഗോപി ട്രസ്റ്റും കൊല്ലം പ്രസ് ക്ലബും സംയുക്തമായി കൊല്ലം ജില്ലയിലെ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു.
2016 ഓഗസ്റ്റ് ഒന്നുമുതല്‍ 2017 ഓഗസ്റ്റ് 31 വരെ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത, സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള വാര്‍ത്തകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
വാര്‍ത്തയുടെ ഡി.വി.ഡി കോപ്പിയോ പെന്‍ഡ്രൈവോ മേല്‍ അധികാരിയുടെ സാക്ഷ്യപത്രവും സഹിതം 27-നകം സെക്രട്ടറി, കൊല്ലം പ്രസ്‌ക്ലബ്, ചിന്നക്കട, കൊല്ലം-691001 എന്ന വിലാസത്തില്‍ അയക്കണം.
ഒരാള്‍ക്കു പരമാവധി രണ്ട് എന്‍ട്രികള്‍വരെ നല്‍കാം. 10,001 രൂപയും ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്‌ടോബര്‍ ഏഴിനു പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമ അവാര്‍ഡ് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."