ചന്ദന മോഷണ കേസിലെ പ്രതി പിടിയില്‍
കൊണ്ടോട്ടി: ചന്ദന മോഷണ കേസിലെ പ്രതിയെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു. അരീക്കോട് മുണ്ടപറമ്പ് സ്കൂള്‍പടിയില്‍ കൂട്ടപറമ്പില്‍ അബ്ദുള്‍റഷീദിനെ(39)യാണു കൊണ്ടോട്ടി സി.ഐ. പി.കെ സന്തോഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം അരീക്കോട് എം.എസ്.പി ക്യാമ്പില്‍ നിന്നു ചന്ദനമരം മുറിച്ചു മോഷണം കടത്താന്‍ ശ്രമിച്ച കുറ്റത്തിനാണു പ്രതി പിടിയിലായത്. മോഷണ ശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട ഇയാളെ പിന്നീടു കൊണ്ടോട്ടിയില്‍ വെച്ചാണു പൊലിസ് അറസ്റ്റ് ചെയ്തത്. മോഷണത്തിനുപയോഗിക്കുന്ന ആയുധങ്ങളടക്കമാണു പിടിയിലായത്. അരീക്കോട് പൊലിസ് സ്റ്റേഷന്, അരീക്കോട്, കൊടുമ്പുഴ എന്നീ ഫോറസ്റ്റ് സ്റ്റേഷനിലും ചന്ദനമോഷണത്തിന് ഇയാള്‍ക്കെതിരേ കേസുണ്ട്. 20 കിലോ ചന്ദനം മോഷ്ടിച്ച മറ്റൊരു കേസും നിലവിലുണ്ടെന്നു പൊലിസ് പറഞ്ഞു. എസ്.ഐ.സാബു, അരീക്കോട് എസ്.ഐ കെ.സിനോദ്, സ്റ്റേറ്റ് സ്പെഷല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീമംഗങ്ങളായ സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, അബ്ദുല്‍ അസീസ്, ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."