ഡോ. രാജാകൃഷ്ണന് ജന്മനാടിന്റെ യാത്രാമൊഴി
കൊല്ലം: കേരളശബ്ദം മാനേജിങ് എഡിറ്ററും നാനാ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമയുമായ ഡോ. ബി.എ രാജാകൃഷ്ണന് കൊല്ലം അന്ത്യയാത്ര നല്‍കി.
ചൊവ്വഴ്ച വൈകിട്ട് അന്തരിച്ച ഡോ. ബി.എ രാജാകൃഷ്ണന്റെ ഭൗതികശരീരം ഇന്നലെ വൈകിട്ട് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
നാടിന്റെ നാനാഭാഗത്തുനിന്നും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ എത്തിയിരുന്നു. മരണം അറിഞ്ഞ് ചൊവ്വാഴ്ച രാത്രിയില്‍ത്തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മന്ത്രി വി.എസ് സുനില്‍കുമാര്‍,എന്‍.കെ പ്രേമചന്ദ്രന്‍ എം.പി തുടങ്ങിയവര്‍ എത്തിയിരുന്നു.
കല്ലുപാലത്തിന് സമീപത്തെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെമുതല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കന്‍ വിവിധ തുറകളിലുള്ളവര്‍ എത്തി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ,കൊടിക്കുന്നില്‍ സുരേഷ് എം.പി,മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ,മുന്‍മന്ത്രി സി.വി പത്മരാജന്‍,കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, രാജ്‌മോഹന്‍ ഉണ്ണിത്താന്‍,നടന്‍ ഇന്നസെന്റ്,ചലച്ചിത്ര നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍,നടി മേനക,ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ്‌കുമാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
വൈകിട്ട് നാലുമണി കഴിഞ്ഞ് മൃതദേഹം മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. മകന്‍ മധു ബാലകൃഷ്ണ്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. തുടര്‍ന്ന് വിവിധ സംഘനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ അനുശോചനയോഗം ചേര്‍ന്നു. കൊല്ലത്തിന്റെ മുഴങ്ങുന്ന ശബദ്മായിരുന്ന
കേരളശബ്ദം വാരിക മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ.രാജാകൃഷ്ണന്റെ(70)അന്ത്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 3
പത്രപ്രവര്‍ത്തന രംഗത്തും വ്യാവസായിക രംഗത്തും നാലു പതിറ്റാണ്ടിലേറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്.
നാനാ, മഹിളാരത്‌നം,കുങ്കുമം, ജ്യോതിഷരത്‌നം, ഹാസയ കൈരള തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉല്‍പന്നങ്ങളുടെ മാനേജിങ് പാര്‍ട്ട്ണറും ആയിരുന്നു.
പരേതനായ അനന്തനാരായണന്റെയും സരസ്വതിയുടെയും മകനാണ് ഡോ.ബി.എ.രാജാകൃഷ്ണന്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് 1965ല്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വിസില്‍ സേവനമനുഷ്ഠിക്കവെയാണ് മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനും വ്യവസായിയുമായി രാജാകൃഷ്ണന്‍ ചുവടുമാറ്റുന്നത്.
കേരളശബ്ദം കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമയും വ്യവസായിയുമായിരുന്ന ആര്‍. കൃഷ്ണസ്വാമി റെഡ്യാരുടെ മകളും എഴുത്തുകാരിയുമായ വിമലാകുമാരിയെ വിവാഹം ചെയ്തതോടെയാണ് ഈ സ്ഥാപനങ്ങളുടെ മുഴുവന്‍ സമയ ചുമതലക്കാരനായത്.
ഇതോടെ സര്‍ക്കാര്‍ജോലി ഉപേക്ഷിച്ചു. കുങ്കുമം, മഹിളാരത്‌നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാണ് ഭാര്യ വിമല രാജാകൃഷ്ണന്‍. 'ഡോക്ടര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജാകൃഷ്ണന്‍, രാധ എന്ന പെണ്‍കുട്ടി, കലിക, താളം മനസ്സിന്റെ താളം, ബലൂണ്‍, നട്ടുച്ചയ്ക്കിരുട്ട്, ലേഡി ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
പുതുപ്പള്ളി രാഘവന്‍ സ്മാരക അവാര്‍ഡ്, കെ.വിജയരാഘവന്‍ സ്മാരക പുരസ്‌കാരം, എ.പാച്ചന്‍ സ്മാരക പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്. മരണസമത്ത് ഭാര്യ വിമലാകുമാരി,മക്കളായ മധു ആര്‍. ബാലകൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കേരളശബ്ദം), ശ്രീവിദ്യ, ലക്ഷ്മിപ്രിയ എന്നവരും മരുമക്കളായ ശിവകുമാര്‍, സംഗീത മധു എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."