ജൈവകൃഷി പരിശീലന പരിപാടി
കൊല്ലം: കൃഷിഭൂമി കാര്‍ഷിക ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏകദിന ജൈവകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കും.
24ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ കൊല്ലം വൈ.എം.സി.എ ഹാളില്‍ ആണ് പരിശീലനം. ജൈവ പച്ചക്കറികള്‍ വര്‍ഷം മുഴുവന്‍ വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയുംവിധം ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ്‌ലഴഴശല@െ365) എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ കൂട്ടായ്മയില്‍ ജൈവ കൃഷിരീതികള്‍, ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയില്‍ പരിശീലനവും നാടന്‍ വിത്തുകളുടെ സൗജന്യ കൈമാറ്റവും ഉണ്ടാവും.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ കൊണ്ടുവരുന്ന വിത്തുകള്‍ പരസ്പരം കൈമാറുകയാണ് ചെയ്യുക. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9895092674, 9846914404 എന്നീ നമ്പരുകളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."