ഇത് ന്യൂനപക്ഷ പ്രീണനമാണെങ്കില്‍ മരണം വരെ തുടരും- മമത ബാനര്‍ജി
കൊല്‍ക്കത്ത: ദുര്‍ഗ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട വിവാദം ന്യൂനപക്ഷ പ്രീണനമാണെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെക്കന്‍ കൊല്‍ക്കത്തയിലെ പാം അവന്യൂവില്‍ പൂജാ പന്തല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മമത. ദുര്‍ഗാ വിഗ്രഹ നിമഞ്ജന നിരോധനം വിവാദങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്ന് ഹൈകോടതി വിമര്‍ശനം വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മമതയുടെ പ്രതികരണം.
ദുര്‍ഗാഷ്ടമിയും ഗണേശോത്സവും ഉദ്ഘാടനം ചെയ്യുന്ന താന്‍ ഈദ് പ്രാര്‍ഥനകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രം ന്യൂനപക്ഷ പ്രീണനമെന്ന ആരോപണമുയരുന്നതെന്തു കൊണ്ടാണെന്ന് മമത ചോദിച്ചു.
'ഇത് ന്യൂനപക്ഷ പ്രീണനമാണെങ്കില്‍ അത് എനിക്ക് ജീവനുള്ളിടത്തോളം കാലം തുടരും. എന്റെ തലക്ക് നേരെ തോക്ക് ചൂണ്ടിയാല്‍ പോലും താന്‍ അത് തുടരും. എനിക്ക് പക്ഷപാതമില്ല. അതാണ്? ബംഗാളിന്റെ സംസ്‌കാരം. എന്റെയും'- മമത പറഞ്ഞു.
മുഹര്‍റത്തോടനുബന്ധിച്ച് സെപ്തംബര്‍ 30ന് രാത്രി 10 മുതല്‍ ഒക്ടോബര്‍ ഒന്ന് രാത്രി 10 വരെ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം തടഞ്ഞുകൊണ്ട് രണ്ടാഴ്ച മുമ്പ് മമത ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചു. കോടതി മമതയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിയന്ത്രണം അനിവാര്യമാണെന്നാണ് മമതയുടെ നിലപാട്. വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് ആയിരങ്ങള്‍ തെരുവിലൂടെ യാത്ര ചെയ്യുമെന്നും മുഹര്‍റം ദിനത്തില്‍ ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മമത പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."