കോളജില്‍ ജലസംഭരണിയൊരുക്കി വിദ്യാര്‍ഥികള്‍
തിരുവമ്പാടി: കോളജ് മുറ്റത്ത് ജലസംഭരണിയൊരുക്കി തിരുവമ്പാടി ആല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥികള്‍.
കാംപസില്‍ അഞ്ചു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി പണിതാണ് വിദ്യാര്‍ഥികള്‍ മാതൃകയായത്. കോളജ് നിര്‍മാണത്തിനു വിഘാതമായി നിന്ന കൂറ്റന്‍ പാറക്കൂട്ടം പൊട്ടിച്ച് കുളത്തിന്റെ മാതൃകയിലാണ് സംഭരണി നിര്‍മിച്ചിരിക്കുന്നത്. 20 മീറ്റര്‍ ചുറ്റളവിലും നാലു മീറ്റര്‍ താഴ്ചയിലുമാണ് സംഭരണി നിര്‍മിച്ചത്.
കോളജ് കെട്ടിടത്തിന്റെ ടെറസില്‍ വീഴുന്ന മഴവെള്ളവും കെട്ടിടത്തിനു പിറകിലെ ഉറവയും പൈപ്പുവഴി ഫില്‍ട്ടര്‍ യൂനിറ്റിലെത്തിച്ച് അവിടെനിന്നു സംഭരണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ജീവാമൃതമായ ജലവും ജലസ്രോതസുകളും നശിക്കുന്ന ആധുനിക കാലത്തു വിദ്യാര്‍ഥികളും ജീവനക്കാരുമാണ് ജലസംരക്ഷണത്തിന്റെ പുതിയ പാഠം പകരാന്‍ കൈകോര്‍ത്തത്.മഞ്ഞക്കടവ് ക്രഷറിന്റെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."