HOME
DETAILS
MAL
കൈക്കൂലി കേസ്: ഒഡീഷ ഹൈകോടതി മുന്‍ ജഡ്ജി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
backup
September 21 2017 | 08:09 AM
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ ഒഡീഷ ഹൈകോടതി മുന്‍ ജഡ്ജി അടക്കം അഞ്ചു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഇശ്റത്ത് മസ്റൂര്‍ ഖുദ്സി, പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റ് അംഗങ്ങളായ ബി.പി യാദവ്, പലാഷ് യാദവ്, വിശ്വനാഥ് അഗ്രവാല, ഹവാല ഇടപാടുകാരന് രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസിലെ വസതിയില്‍ നിന്നാണ് ജഡ്ജിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജിന്റെ അംഗീകാരം സംബന്ധിച്ച കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ കൈകൂലി വാങ്ങിയെന്നാണ് കേസ്. പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലക്നോയിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."