മുഹര്‍റം ദിനത്തിലെ ദുര്‍ഗാ വിഗ്രഹ നിമഞ്ജന നിരോധനം ഹൈക്കോടതി റദ്ദാക്കി
കൊല്‍ക്കത്ത: മുഹര്‍റം ചടങ്ങുകള്‍ക്കിടയില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തേണ്ടെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. മുഹര്‍റത്തിന് വിഗ്രഹ നിമഞ്ജനം നടത്താമെന്ന് ഹൈക്കോടതി ഉത്തരവ്.
എല്ലാ ദിവസവും രാത്രി 12 മണിവരെ വിഗ്രഹനിമഞ്ജനം നടത്താമെന്നും ഇതിന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ക്രമസമാധനത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ല.
രാജ്യത്തെ പൗരനെന്ന നിലയില്‍ മതവിശ്വാസം കാത്ത് സൂക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സമ്പൂര്‍ണ മത സൗഹാര്‍ദം സംസ്ഥാനത്തുണ്ടെന്ന് വാദിക്കുന്ന സര്‍ക്കാര്‍ എന്തിനാണ് രണ്ട് മതങ്ങള്‍ക്കിടയില്‍ പ്രത്യേക നിയന്ത്രണ രേഖ വരയ്ക്കുന്നതെന്നും കോടതി ചോദിച്ചു.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. നിയന്ത്രണവും നിരോധനവും തമ്മില്‍ വ്യത്യാസമുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന വിചാരം മൂലമാണ് ഈ നടപടി ഉണ്ടായിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."