HOME
DETAILS

മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ എടുത്തുചാടിയുള്ള നടപടി വേണ്ട: ജയ്റ്റ്‌ലിക്ക് വിദഗ്ധരുടെ മുന്നറിയിപ്പ്

  
backup
September 21 2017 | 14:09 PM

economists-caution-fm-arun-jaitley

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങിയതിന്റെ പശ്ചാതലത്തില്‍ സര്‍ക്കാരിന് ഉപദേശവുമായി സാമ്പത്തിക വിദഗ്ധര്‍. സാമ്പത്തിക മുരടിപ്പില്‍ നിന്നു കരകയറാന്‍ എടുത്തുചാടിയുള്ള നടപടികള്‍ കൈക്കൊള്ളരുതെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ധനകാര്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

പ്രതിസന്ധി മറികടക്കാന്‍ വലിയ നടപടികള്‍ ഉണ്ടാവുമെന്നും ഇതിനായി 50,000 കോടി രൂപ ചെലവഴിക്കുമെന്നുമുള്ള ജയ്റ്റ്‌ലി വ്യക്തമാക്കിയതിനു പിന്നാലെയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

2008ലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് പ്രണബ് മുഖര്‍ജി ചില നടപടികള്‍ എടുത്തതു ചൂണ്ടിക്കാട്ടിയാണ് ജയ്റ്റ്‌ലിക്ക് മുന്നറിയിപ്പു നല്‍കുന്നത്. അന്ന് പ്രണബ് എടുത്ത നടപടികള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്തിരുന്നു. ഇത് ജയ്റ്റ്‌ലി ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതല്‍ കണ്ടതോടെയാണ് സാമ്പത്തിക വിദഗ്ധര്‍ ഇടപെട്ടത്.

പെട്ടെന്നുള്ള നടപടികളിലേക്ക് കടക്കുന്നത് ഇതുവരെ ചെയ്തതിന്റെയെല്ലാം ഫലം ഇല്ലാതാക്കുമെന്നും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

താല്‍ക്കാലിക നടപടികള്‍ സാമ്പത്തിക രംഗത്ത് അല്‍പകാലത്തേക്കും വിദൂരഭാവിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമന്ന് സാമ്പത്തിക വിദഗ്ധ രാധിക റാവു എക്കണോമിക് ടൈംസിനോട് പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനായി സാമ്പത്തികരംഗത്തേക്ക് പണം ഒഴുക്കുകയും പലിശ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യുന്നത് ഫലം ചെയ്യില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്രതീക്ഷിതമായാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞത്. 2014 ജനുവരി മാര്‍ച്ച് കാലയളവിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരുന്നു ഇത്. ഇതോടെയാണ് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago