കുപ്രസിദ്ധ വാഹന മോഷ്ടാവിനെ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു
മഞ്ചേരി: കുപ്രസിദ്ധ വാഹന മോഷ്ടാവിനെ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. എടവണ്ണപ്പാറ സ്വദേശി വെട്ടുപാറക്കല്‍ അലവികുട്ടി എന്ന മണിയറ അലവികുട്ടി(36)യെയാണു പൊലിസ് അറസ്റ്റ് ചെയ്തത്. ജൂലായ് 26ന് ഇറിഗേഷന്‍ വകുപ്പിന്റെ വാഹനം മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണിയാള്‍. കേസില്‍ പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയായിരുന്നു. വാഹനത്തിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്നെങ്കിലും ഇതിനായി ഉപയോഗിച്ച ബ്ലൈഡ് പൊട്ടിയതോടെയാണു വാഹനം കൊണ്ടുപോവാനുള്ള ശ്രമം വിഫലമായതെന്നു പ്രതി സമ്മതിച്ചു.
ബൊലിറോ ജീപ്പുകള്‍ മോഷ്ടിച്ചുകൊണ്ടു പോവുന്നതില്‍ വിദഗ്ധനാണ് പ്രതിയെന്നു പൊലിസ് പറഞ്ഞു. 2012ല്‍ അരീക്കോട്ടെ കല്യാണ വീട്ടില്‍ മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ വീട്ടിലെ മണിയറയില്‍ ഒളിച്ചിരുന്ന പ്രതി വധു-വരന്മാര് ഉറങ്ങിയതിനു ശേഷമാണു മോഷണം നടത്തിയത്. കൂടാതെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പത്തിലേറെ വാഹനമോഷണ കേസുകളിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പൊലിസ് പറഞ്ഞു. പാലക്കാട് ടൗണ്‍ പൊലിസിന്റെ പിടിയിലായിരുന്ന ഇയാള്‍ ജൂലൈ 22നാണു പുറത്തിറങ്ങിയത്. ഇന്നലെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റാമാന്ഡ് ചെയ്തു.
മഞ്ചേരി സി.ഐ സണ്ണി ചാക്കോയുടെ നിര്‍ദേശപ്രകാരം എസ്.ഐ കൈലാസ്നാഥിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ പി. അസൈനാര്‍, സജ്ഞീവ്, ഉണ്ണികൃഷ്ണന് മാരാത്ത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."