HOME
DETAILS

ഹിജ്‌റ ഓര്‍മപ്പെടുത്തുന്നത്

  
backup
September 22 2017 | 02:09 AM

%e0%b4%b9%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%b1-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8

പ്രപഞ്ചത്തിലെ സകല പദാര്‍ഥങ്ങളും സൃഷ്ടിപ്പും മുഹര്‍റവുമായി ബന്ധപ്പെട്ടിരിക്കുന്നു. മെറ്റീരിയലുകളെ പടക്കുന്നതിന് മുന്‍പ് തന്നെ കാലഗണന നിര്‍ണയിക്കപ്പെട്ടതായാണ് മനസിലാകുന്നത്. അര്‍ശും കുര്‍സിയ്യും ലൗഹും ഖലമും എല്ലാം മുഹര്‍റം മാസത്തിലാണ് പടക്കപ്പെട്ടത്. അത് എല്ലാം ഒരേ മുഹര്‍റമില്‍ ആയിരിക്കണമെന്നില്ല. വേറെ വേറെ മുഹര്‍റമില്‍ ആകാം. പ്രപഞ്ചാതീത കാലം മുതല്‍ ഉണ്ടായിരുന്ന കാലഗണന മുഹര്‍റം,സഫര്‍,റബീഉല്‍ അവ്വല്‍... എന്നുതുടങ്ങുന്ന കാലഗണനയാണ്. പ്രപഞ്ചത്തിലെ മഹാസംഭവങ്ങള്‍ അത്രയും നടന്നത് മുഹര്‍റം മാസത്തിലാണ്. ആദം നബി(അ)നെ പടച്ചത്, ഭൂമിയിലേക്ക് ഇറക്കിയത്, ഹവ്വാ ബീവിയെ സൃഷ്ടിച്ചത്, ഇദ്‌രീസ് നബി(അ)ന്റെ സ്വര്‍ഗാരോഹണം നടന്നത്, ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നൂഹ് നബി(അ)ന്റെ കപ്പല്‍ ജൂദി പര്‍വതനിരയില്‍ നങ്കൂരമിട്ടത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം, യഅ്ഖൂബ് നബി(അ)ന്ന് കാഴ്ച തിരിച്ചുകിട്ടിയത്, യൂസുഫ് നബി(അ)നെ കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയത്, ഫറോവയുടെ പതനവും മൂസാ നബിയുടെയും അനുയായികളുടെയും മോചനവും തുടങ്ങി നിരവധി സംഭവങ്ങള്‍ മുഹര്‍റവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം.

സൂര്യാരാധനയും സൂര്യവര്‍ഷവും
ബിംബാരാധനയുടെ അടിസ്ഥാന കേന്ദ്രമായി മനുഷ്യര്‍ അവലംബിച്ചത് സൂര്യനെയായിരുന്നു. മനുഷ്യന് പ്രകാശം നല്‍കുന്നതും തണുപ്പില്‍നിന്ന് മോചനം നല്‍കുന്നതും സൂര്യനാണെന്നും അതിനാലതിനെ വണങ്ങണമെന്നും അവര്‍ വിശ്വസിച്ചു. ലോകനാഗരികതയുടെ ചരിത്രത്തില്‍ ഉയിര്‍കൊണ്ട സകല ബഹുദൈവാരാധനയുടെയും മൂലബിന്ദു സൂര്യനാണ്. പ്രകൃതിവാദം പരിണമിച്ചാണ് ഇതിലേക്ക് എത്തിയതെന്നു പറയാം. മനുഷ്യനില്‍ ഋതുഭേതങ്ങളാണ് മാറ്റം വരുത്തുന്നതെന്നും നാശമുണ്ടാക്കുന്നത് എന്നുമുള്ള ജ്യോതിഷ വിശ്വാസത്തിന്റെ പരിണിതിയായിരുന്നു ഇത്. എഡി നാലാം നൂറ്റാാണ്ടില്‍ ക്രിസ്തുമതത്തില്‍ കടന്നുകൂടിയ ക്രിസ്മസ് പോലും വിളംബരം ചെയ്യുന്നത് സൂര്യാരാധനയെയാണ്. കോണ്‍സ്റ്റന്റെയ്ന്‍ ചക്രവര്‍ത്തിയുടെയും അമ്മ ഹെലാനയുടെയും സ്വാധീനമായിരുന്നു കാരണം.
എ ഡി 313ലെ മിലാന്‍ വിളംബരത്തോടെ (ഋറശര േീള ങശഹമി) ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായി അന്നത്തെ ചക്രവര്‍ത്തി കോണ്‍സ്റ്റന്റെയ്ന്‍ പ്രഖ്യാപിച്ചു. എഡി 325ലെ നിഖിയാ കൗണ്‍സിലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദിവ്യത്വം അംഗീകരിച്ചപ്പോള്‍ ഏകദൈവ വാദികളായ അരിയൂസിനെയും കൂട്ടരെയും എതിര്‍ക്കുന്ന ത്രിത്വവാദികളായ അതനാസിയസും കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ അന്നത്തെ പല നിയമങ്ങളും അംഗീകരിച്ചിരുന്നു. അതിലൊന്നാണ് ഡിസംബര്‍ 25 ക്രിസ്തു ജന്മദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ 25ന്റെ പിന്നിലെ റോം സങ്കല്പം ഇങ്ങനെയാണ്: എ ഡി 5ാം നൂറ്റാണ്ടു വരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന മതമാണ് മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടാണ് മിത്ര ദേവന്‍ അറിയപ്പെട്ടിരുന്നത്. ഡിസംബര്‍ 25ാം തിയ്യതി റോമിലെ മിത്രമതക്കാര്‍ മിത്രദേവന്റെ ജന്മദിനമായിട്ടാണ് ആഘോഷിച്ചുവന്നിരുന്നത്. മിത്ര മതവിശ്വാസികളുമായി സഹവസിച്ചിരുന്ന ക്രൈസ്തവര്‍ തങ്ങളുടെ രക്ഷകന്റെ ജന്മദിന വിഷയത്തിലും അവരോടൊത്ത് സഹകരിച്ചു.
വേള്‍ഡ് ബുക്ക് വിവരണം ഇങ്ങനെ: 'എഡി 336ലാണ് ആദ്യമായി ക്രിസ്തുജയന്തി ആഘോഷിച്ചതായി കാണപ്പെടുന്നത്. റോമക്കാരായ (അക്രൈസ്തവരായ)പാഗന്‍ മതവിശ്വാസികളുടെ ആഘോഷത്തിന്റെ സ്വാധീനം തന്നെയാണിതെന്ന് വിലയിരുത്തപ്പെടുന്നു. റോമക്കാര്‍ അവരുടെ സൂര്യദേവനായ മിത്രദേവന്റെ അനുസ്മരണം ശൈത്യകാലത്ത് ആഘോഷിച്ച് വന്നിരുന്നു.' (ഠവല ണീൃഹറ ആീീസ ഢീഹ3, ജ487 ജൗയഹശവെലറ യ്യ ഋിര്യരഹീുലറശമ കിലേൃിമശേീിമഹ ഡടഅ 1994)
എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയില്‍ എഴുതുന്നു: 'ക്രൈസ്തവര്‍ എന്തുകൊണ്ടാണ് ഡിസംബര്‍ 25 ആഘോഷിക്കുന്നതെന്നുള്ളത് അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുന്ന കാര്യമാണ്. എന്നാല്‍, മുന്‍കാല ക്രിസ്ത്യാനികള്‍ റോമിലെ മിശ്ര മതക്കാരോടൊത്ത് യോജിച്ചതിന്റെ ഫലമാണിത്. സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലായിരുന്നു കൊണ്ടാടിയിരുന്നത്.' (ഋിര്യരഹീുലറശമ ആൃശേേമിശരമ ഢീഹ3, ുമഴല 283, ഋറശശേീി 15, 1992)

ഗ്രിഗോറിയന്‍ കലണ്ടര്‍
ഗ്രിഗോറിയന്‍ കലണ്ടറിന്റെ ആവിര്‍ഭാവം ക്രിസ്തുമതമല്ല. അത് ക്രിസ്തുമതത്തിനും മുമ്പേ ഉണ്ട്. സൗരരാശികളെ ആസ്പദമാക്കിയുള്ള ആദ്യത്തെ ശാസ്ത്രീയ കലണ്ടര്‍ നിര്‍മിച്ചത് ബാബിലോണീയരാണ്. അതിനു ശേഷവും യൂറോപ്പ് ആ രംഗത്ത് ഇരുട്ടില്‍ തപ്പുകയായിരുന്നു. ബി.സി എട്ടാം നൂറ്റാണ്ടില്‍ റോമക്കാര്‍ നിര്‍മിച്ച ആദ്യകലണ്ടറില്‍ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ. ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം ജനുവരിയും ഫെബ്രുവരിയും വര്‍ഷാവസാനത്തോടു കൂട്ടിച്ചേര്‍ക്കുകയും പിന്നീടത് വര്‍ഷാരംഭത്തിലേക്കു മാറ്റുകയും ചെയ്തു. ബി.സി 46ല്‍ ജൂലിയസ് സീസര്‍ കലണ്ടര്‍ പരിഷ്‌കരിച്ചു. പിശകുകളെല്ലാം പരിഹരിക്കാന്‍ അധികമാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആ വര്‍ഷത്തിന് 445 ദിവസം നല്‍കി. മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്തു, അമാവാസി നാളിലെ വര്‍ഷാരംഭം എന്ന പഴയ ആചാരം വേണ്ടെന്നു വച്ചു. 365 ദിവസം പൂര്‍ത്തിയായാല്‍ വര്‍ഷാരംഭമായി. ബി.സി 45 മുതല്‍ ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നു. ഇടവിട്ട് 30, 31 ദിവസങ്ങള്‍ വീതമായിരുന്നു മാസങ്ങള്‍ക്ക്. ഫെബ്രുവരിക്ക് 29ഉം. ഏഴാം മാസത്തിന് തന്റെ പേര്‍ (ജൂലൈ) നല്‍കുകയും അതിന് 31 ദിവസം വരത്തക്ക വിധം മാസങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അധികാരത്തില്‍ വന്ന അഗസ്റ്റസ് സീസര്‍ അടുത്ത മാസത്തിന് ആഗസ്റ്റ് എന്നു പേര് നിശ്ചയിക്കുകയും അതിനും 31 ദിവസം കല്‍പിക്കുകയും ചെയ്തു. അങ്ങനെ ജൂലൈയും ആഗസ്റ്റും ദീര്‍ഘമാസങ്ങളായി. ഇതുമൂലം ഫെബ്രുവരിക്ക് സാധാരണ വര്‍ഷങ്ങളില്‍ 28 ദിവസമായി ചുരുങ്ങി.
ഒരു സൗരവര്‍ഷത്തിന്റെ (ഠൃീുശരമഹ ടീഹമൃ ്യലമൃ) ശരിയായ നീളം 365.242196 ദിവസം ആണ്. അതായത് സീസര്‍ വര്‍ഷത്തിനു കല്‍പ്പിച്ച ശരാശരി നീളമായ 365.25 വര്‍ഷം അല്‍പ്പം കൂടുതലാണ് ; 0.007804 ദിവസം അഥവാ 11 മി 14.27 സെ. കൂടുതല്‍. നൂറു വര്‍ഷം കൊണ്ടിത് 0.7804 ദിവസം ആകും. ഇതുമൂലം 16ാം നൂറ്റാണ്ട് ആയപ്പോഴേക്കും സമരാത്രദിനം 10 ദിവസം പിന്നിലേക്കു പോയിരുന്നു. പെസഹായും മറ്റും പല ഋതുക്കളില്‍ മാറിമാറി വന്നത് ക്രിസ്തീയസഭയെ അലോസരപ്പെടുത്തി. റോമിലെ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഉപദേശം മാനിച്ച് വീണ്ടും കലണ്ടര്‍ പരിഷ്‌കരിക്കാന്‍ പോപ്പ് ഗ്രിഗറി 13ാമന്‍ തീരുമാനിച്ചു. (അപ്പോഴേക്കും ചക്രവര്‍ത്തിയേക്കാള്‍ അധികാരം പോപ്പ് നേടിക്കഴിഞ്ഞിരുന്നു) 1582ലാണ് പുതിയ കലണ്ടര്‍ നിലവില്‍ വന്നത്. അതാണ് ഇപ്പോള്‍ നാമുപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍.

ഹിജ്‌റ കലണ്ടര്‍
മുസ്‌ലിംകള്‍ അവരുടെ വര്‍ഷമായി പരിഗണിക്കുന്നത് ഹിജ്‌റ വര്‍ഷത്തെയാണ്. മുഹമ്മദ് നബി(സ)യും അനുചരന്‍മാരും മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ക്രി. വര്‍ഷം 622 മുതലാണ് ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത്. ഹിജ്‌റ എന്നാല്‍ പലായനം എന്നര്‍ഥം. മുഹമ്മദ് നബി(സ)യുടെയും സഹാബാക്കളുടെയും ജീവിതത്തിലെ നിര്‍ണായക സംഭവങ്ങളിലൊന്നായിരുന്നു ഹിജ്‌റ. തിരുമേനിയുടെ ജനനമോ, പ്രവാചകത്വ ലബ്ധിയോ, മരണമോ അല്ല, ഇസ് ലാമിന്റെ കലണ്ടറിന് ആരംഭം കുറിക്കാന്‍ മുസ് ലിംകള്‍ തിരഞ്ഞെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.
ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായിരുന്ന ഉമറി(റ) ന്റെ കാലത്ത് ക്രി. വര്‍ഷം 638ലാണ് ഹിജ്‌റയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള കലണ്ടറിന് തുടക്കം കുറിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വരുമാനം വര്‍ധിക്കുകയും, അത് വിതരണം ചെയ്ത് തിട്ടപ്പെടുത്താന്‍ പ്രത്യേക ദിവസങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഉമര്‍ (റ) തന്റെ ഉപദേശകരോട് ഇക്കാര്യം ആരായുന്നത്. വ്യത്യസ്തമായ പല അഭിപ്രായങ്ങളില്‍ നിന്നാണ,് ഉമര്‍(റ) ഹിജ്‌റ സംഭവത്തെ അടിസ്ഥാനമാക്കി ഹിജ്‌റ കലണ്ടര്‍ തയ്യാറാക്കുന്നത്.

തിയ്യതി നിര്‍ണയിക്കാന്‍ ചന്ദ്രന്‍
മാസം, മാസത്തില്‍ എത്രാമത്തെ ദിവസം, 12 മാസങ്ങള്‍ കൂടുന്ന വര്‍ഷം, വര്‍ഷങ്ങളുടെ എണ്ണം എന്നിവയുടെ നിര്‍ണയത്തിന്ന് അടിസ്ഥാനം ചന്ദ്രനാണ്. ആകാശത്തില്‍ തൂക്കിയിട്ടിരിക്കുന്ന പ്രകൃതിയിലെ കലണ്ടറാണ് ചന്ദ്രന്‍. അല്ലാഹു പറയുന്നു: 'ജനങ്ങള്‍ നിന്നോട് ചന്ദ്രന്റെ കലകളെ സംബന്ധിച്ച് ചോദിക്കുന്നു. പറയുക അവ ജനങ്ങള്‍ക്ക് തിയ്യതികളാണ്. ഹജ്ജിന്റെ തിയ്യതി നിര്‍ണയിക്കാനുമുള്ളതാണ്. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ വരുന്നതിലല്ല പുണ്യം. എന്നാല്‍, സൂക്ഷ്മത പാലിക്കുകയും വീടുകളിലേക്ക് മുന്‍വാതിലിലൂടെ പ്രവേശിക്കുന്നതുമാണ് പുണ്യം. നിങ്ങള്‍ വിജയികളാവാന്‍ അല്ലാഹുവിനെ സൂക്ഷിക്കുക.(2:189)'കാലഗണനയ്ക്ക് ആധാരം ചന്ദ്രനാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
ലോകത്ത് ചന്ദ്രമാസക്കലണ്ടര്‍ പലവിധമുണ്ട്. ചൈനയുടെ ഔദ്യോഗിക കലണ്ടര്‍, ജൂതന്മാരുടെ ഹിബ്രു കലണ്ടര്‍, മലയാള കൊല്ലവര്‍ഷ കലണ്ടര്‍ എന്നിവ അവയില്‍ ചിലതാണ്. പക്ഷേ, ഇവയൊന്നും കൃത്യതയുള്ളതോ ശാസ്ത്രീയമോ അല്ല. അതിന്റെ അശാസ്ത്രീയത മുസ്‌ലിംകളുടെ ഓരോ ആഘോഷാവസരങ്ങളിലും റമദാന്‍ ആരംഭത്തിലും നാം അറിയുന്നതാണ്.

അടിത്തറ തൗഹീദ്
സന്‍ഡേ എന്നു തുടങ്ങുന്ന ഗ്രിഗോറിയന്‍ കലണ്ടറും യൗമുല്‍ അഹദ് എന്ന് ആരംഭിക്കുന്ന ഹിജ്‌റ കലണ്ടറും തമ്മില്‍ വലിയ അന്തരമുണ്ട്. ഒന്ന് സൂര്യനെയും മറ്റേത് വാഹിദുല്‍ അഹദായ അല്ലാഹുവിനെയും സൂചിപ്പിക്കുന്നു. സന്‍ഡേ സൂര്യന്റെ ദിനമാണ്. യൗമുല്‍ അഹദ് സ്രഷ്ടാവായ അല്ലാഹു സൃഷ്ടി കര്‍മം ആരംഭിച്ചതിനെ സൂചിപ്പിക്കുന്നു. ഇസ്‌ലാമിന്റെ ആധാരം 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന വചനമാണ്. ഇതിന്റെ അറബിഅക്ഷരങ്ങളുടെ എണ്ണം 12 ആണ്. മാസങ്ങളുടെ എണ്ണം 12 ആണ്. ഖുര്‍ആന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ തീരുമാനപ്രകാരം, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാള്‍ മുതല്‍ക്കേ മാസങ്ങളുടെ എണ്ണം 12 ആണ്. അവയില്‍ നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളാണ്. ഇതാണ് ശരിയായ ദീന്‍.' (9:36) അറബികളുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ചന്ദ്രമാസകലണ്ടറില്‍ ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളായി അവര്‍ മനസ്സിലാക്കിയിരുന്നു. ഈ പവിത്രമാസങ്ങളെ അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. ഈ നാലു മാസങ്ങള്‍ പവിത്രങ്ങളാണ് എന്ന് വ്യക്തമാക്കപ്പെട്ടതോടെ, പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പു മുതല്‍തന്നെ ചന്ദ്രന്റെ ചലനമനുസരിച്ചുള്ള 12 മാസങ്ങളാണുള്ളതെന്ന സൂചന ഈ സൂക്തത്തിലൂടെ ലഭിച്ചു.

ഹിജ്‌റയുടെ പാഠം
ഹജര്‍ എന്നാല്‍, എല്ലാം ത്യജിക്കാനുള്ള സന്നദ്ധതയാണ്. കര്‍മത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചവരാണ് മുഹാജിറുകള്‍. അവരെയാണ് ദാനധര്‍മം സപര്യയാക്കിയ അന്‍സാറുകളേക്കാള്‍ ഇസ്‌ലാം ആദരിച്ചത്. ഹിജ്‌റയാണ് അടിസ്ഥാനം. സുഖലോലുപതയില്‍ അഭിരമിക്കുന്നവര്‍ക്ക് ഉള്ള താക്കീതാണ് ഹിജ്‌റ. മുഹാജിര്‍ ഇല്ലെങ്കില്‍ അവര്‍ നിന്ദ്യരാകും. മുസ്‌ലിം ലോകം പ്രതാപത്തില്‍ നിലനിന്ന കാലത്തില്‍ നിന്നു യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ ആധിപത്യത്തിലമര്‍ന്നത് സുഖലോലുപതയില്‍ മുഴുകിയപ്പോഴാണ്. സല്‍ജൂഖിയ്യ,അബ്ബാസിയ്യ,ഫാത്വിമിയ്യ തുടങ്ങിയ ഭരണകൂടങ്ങളൊക്കെ ഉണ്ടായിട്ടും അധിനിവേശത്തെ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എഡി 1099ല്‍ വന്ന അധിനിവേശ സൈന്യത്തിന് മുന്നില്‍ അവര്‍ പതറി.
എഡി 1187ല്‍ ഒരു മുഹാജിര്‍ വരുന്നത് വരെ മുസ്‌ലിം ലോകത്തിന് മോചനമില്ലായിരുന്നു. സ്വലാഹുദ്ദീന്‍ അയ്യൂബിയായിരുന്നു ആ മുഹാജിര്‍. ഉണക്കറൊട്ടി പച്ചവെള്ളത്തില്‍ മുക്കി ഭക്ഷിക്കുകയും ദാരിദ്ര്യത്തെ സ്വയം വരിക്കുകയും ചെയ്തു. പ്രജകള്‍ക്കിടയില്‍ നീതി നടപ്പാക്കി പക്ഷപാതിത്വം തൂത്തെറിഞ്ഞു. പ്രപഞ്ചത്തിലെ സുഖലോലുപതയില്‍ മുഴുകാതെ പരിത്യജിച്ചു. ആ മുഹാജിറിലൂടെ മുസ്‌ലിം ലോകത്തിന് അല്ലാഹു രക്ഷയും അഭിമാനവും നല്‍കി.
പരിത്യജിക്കാന്‍ സന്നദ്ധരല്ലാത്ത, അനുഗ്രഹങ്ങള്‍ വിസ്മരിച്ച് ജീവിക്കുന്നവരെ തൂത്തെറിയപ്പെടും എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. പരിത്യജിക്കുന്നവര്‍ വിജിഗീഷുക്കളാകും. ഉന്നതികളില്‍ അവര്‍ വിരാചിക്കും. പരിത്യജിക്കാന്‍ തയാറാകുന്ന സമയത്താണ് അവര്‍ക്കിടയില്‍ സാഹോദര്യം ശക്തമാകുന്നത്. എല്ലാം വര്‍ജിച്ചവന് ആരുമായും കൂട്ടുകൂടാന്‍ സന്നദ്ധനാകും.
വിശ്വാസത്തിന്റെ പൂര്‍ത്തീകരണം അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സ്‌നേഹിക്കുന്നതിലും അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി കോപവും അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി കൊടുക്കലും അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി വര്‍ജിക്കലുമാണ്. അവന് വിശ്വാസം പൂര്‍ത്തിയായി എന്നാണ് നബി(സ) പഠിപ്പിക്കുന്നത്. ഇത്തരം ആളുകളുടെ മനസില്‍ നിന്ന് എല്ലാ ദുശിച്ച ചിന്തകളും തുടച്ച് നീക്കപ്പെടും. അത് തന്നെയാണ് ഹിജ്‌റയുടെ ലക്ഷ്യവും.
ഓര്‍ക്കുക, പരീക്ഷണങ്ങള്‍ സ്രഷ്ടാവിന്റെ ലോകക്രമത്തിന്റെ ഭാഗമാണ്. അനുഗ്രഹങ്ങള്‍ മറന്ന് അഭിരമിച്ചവരെയാണ് അല്ലാഹു പരീക്ഷിക്കുന്നത്. 'അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. വല്ല വിപത്തും തങ്ങള്‍ക്ക് നേരിടുമ്പോള്‍ നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്' എന്ന് പറയുന്നവരാണവര്‍. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും' (അല്‍ ബഖറ 155-157)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago