ഇസ്‌ലാം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല: ആതിര
കൊച്ചി: താന്‍ മതപരിവര്‍ത്തനം നടത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് വീട് വിട്ടിറങ്ങി ഇസ്‌ലാം മതം സ്വീകരിച്ച കാസര്‍കോട് ഉദുമ സ്വദേശി ആതിര. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സുഹൃത്തുക്കളിലേറെയും മുസ്്‌ലിംകളായിരുന്നു.
അവരുടെ ആചാരാനുഷ്്ഠാനങ്ങള്‍ കണ്ടും കേട്ടുമാണ് താന്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇസ്‌ലാമിനെകുറിച്ച് അറിയാന്‍ കൂടുതല്‍ പഠനം നടത്തിയതെന്നും ആതിര പറഞ്ഞു.
കൂടുതല്‍ വായിച്ചപ്പോള്‍ ഖുര്‍ആനും ഇസ്‌ലാമിലെ ഏകദൈവാരാധനയുമാണ് ശരിയെന്നും മനസിലായി. തുടര്‍ന്ന് ഇസ്്‌ലാം മതം സ്വീകരിക്കാന്‍ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടില്‍ കത്ത് എഴുതിവച്ചിട്ടായിരുന്നു വീട് വിട്ടിറങ്ങിയതെന്നും ആതിര പറഞ്ഞു. ഇസ്്‌ലാം മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിരുന്നില്ല. എന്നാല്‍ താന്‍ മതം മാറാന്‍ തീരുമാനിച്ചതിനുശേഷം പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അതിനുള്ള സഹായം ചെയ്തുതന്നിട്ടുണ്ട്.
താന്‍ മുസ്‌ലിമിനെ വിവാഹം കഴിക്കണമെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ല. തീവ്രവാദസംഘടനകളില്‍ അംഗമാകണമെന്നോ രാജ്യം വിട്ട് പോകണമെന്നോ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ആതിര പറഞ്ഞു. വിവിധ മതങ്ങളെക്കുറിച്ച് പഠിക്കാന്‍ കൊച്ചിയിലെ സ്ഥാപനത്തില്‍ എത്തിയ ആതിര എന്ന ആയിഷ ഇന്നലെ ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരെ വിളിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഹിന്ദുമതത്തിലേക്ക് തിരികെ പോകുകയാണെന്നും പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് പത്തിനാണ് കാസര്‍കോട് ഉദുമയിലെ വീട്ടില്‍ നിന്ന് ആതിരയെ കാണാതാകുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കണ്ണൂരില്‍ നിന്ന് ഇസ്‌ലാംമതം സ്വീകരിച്ച് ആയിഷ എന്ന പേരില്‍ ആതിരയെ കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ആയിഷ വിസമ്മതിച്ചതിനെതുടര്‍ന്ന് ഹൈക്കോടതിയില്‍ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഉത്തരവിറക്കി.
ഇസ്‌ലാം മതത്തിലേക്ക് മാതാപിതാക്കളെക്കൂടി കൊണ്ടുവരാമെന്ന വിശ്വാസത്തിലാണ് അവര്‍ക്കൊപ്പം പോയത്. എറണാകുളത്തെ സ്ഥാപനത്തില്‍പോയി വിവധ മതങ്ങളെകുറിച്ച് പഠിക്കാനും തീരുമാനമെടുക്കാനും മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ചാണ് പിന്നീട് കൊച്ചിയിലെത്തിയത്.
ഹിന്ദു ഹെല്‍പ്പ്‌ലെന്‍ പ്രവര്‍ത്തകരുടെ സഹായത്താലാണ് സനാതന ധര്‍മത്തെക്കുറിച്ച് വിശദമായി പഠിച്ചത്. തുടര്‍ന്ന് ഹിന്ദു മതത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നെന്നും ആതിര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."