HOME
DETAILS
MAL
ആണവ നിരായുധീകരണ കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവച്ചു
backup
September 22 2017 | 03:09 AM
വാഷിങ്ടണ്‍: ലോകത്തെ ആണവമുക്തമാക്കുന്നതിനായി യു.എന്‍ മുന്നോട്ടുവച്ച ആണവ നിരായുധീകരണ കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവച്ചു. കരാറിനെ ആണവശക്തിയുള്ള രാഷ്ട്രങ്ങള്‍ എതിര്‍ത്തെങ്കിലും ഒട്ടേറെ രാജ്യങ്ങള്‍ പിന്തുണച്ചു രംഗത്തുവരികയായിരുന്നു.
കരാറിന് ഇത്രയും രാജ്യങ്ങള്‍ അംഗീകാരം നല്കിയതു ചരിത്ര വിജയമാണെന്ന് ആണവവിരുദ്ധ കൂട്ടായ്മകള്‍ അഭിപ്രായപ്പെട്ടു. കരാര്‍ നിര്‍ണായകമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും വ്യക്തമാക്കി.
കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ പരീക്ഷിക്കുകയോ ശേഖരിക്കുകയോ നിര്‍മിക്കുകയോ ചെയ്യില്ല.
ഗയാന, തായ്ലന്ഡ്, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ കരാറിനെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."