മകന് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കൊല്ലുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ്
മനില: തന്റെ മകന് മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കൊല്ലുമെന്നു ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദ്യൂത്തര്ദോ. ദ്യൂത്തര്ദോയുടെ മകനും യുവ രാഷ്ട്രീയക്കാരനുമായ പൗലോ ദ്യൂത്തര്ദോയ്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോടു പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
42കാരനായ പൗലോ ദ്യൂത്തര്ദോ മയക്കുമരുന്നു കടത്ത് അടക്കുമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്നായിരുന്നു ആരോപണം.
ചൈനയില്‍നിന്നു കപ്പല്‍ വഴി ഫിലിപ്പൈന്‍സിലേക്കു വന്‍തോതില്‍ മയക്കുമരുന്നുകള്‍ കടത്തിയെന്ന പ്രതിപക്ഷ അംഗത്തിന്റെ ആരോപണത്തെ തുടര്‍ന്നു പൗലോ ദ്യൂത്തര്ദോയെ സെനറ്റ് നേരത്തേ വിസ്തരിച്ചിരുന്നു.
ലഹരി കടത്തില്‍ മകന് പങ്കുണ്ടെങ്കില്‍ കൊല്ലാന്‍ ഉത്തരവിടുമെന്നും പൊലിസുകാര്‍ക്കു പൂര്‍ണ സുരക്ഷയൊരുക്കുമെന്നും മകനോടു പറഞ്ഞതായും ദ്യൂത്തര്ദോ വിശദീകരിച്ചു.
തന്റെ മക്കളാരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്കു പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പിനിടെ ദ്യൂത്തര്ദോ പ്രഖ്യാപിച്ചിരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."