റോഹിംഗ്യകള്‍ക്കുള്ള ഭക്ഷണവും തടഞ്ഞുവച്ച് ബുദ്ധ തീവ്രവാദികള്‍
യാങ്കോണ്‍: മ്യാന്‍മറില്‍ കടുത്ത വംശീയാതിക്രമം നേരിടുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കായി വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്ഷണവും സഹായവും തടഞ്ഞുവച്ച് ബുദ്ധ തീവ്രവാദികളുടെ ക്രൂരത. രാഗെയ്‌നില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു മനുഷ്യത്വപരമായ പരിഗണന നല്‍കണമെന്ന് വിവിധ രാഷ്ട്ര നേതാക്കളും ഐക്യരാഷ്ട്രസഭയും ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് ഭക്ഷണം തടയുന്നതടക്കമുള്ള ക്രൂരകൃത്യങ്ങള്‍ അരങ്ങേറുന്നത്. ഭക്ഷണവുമായെത്തിയ ബോട്ട് മുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഭക്ഷണമടക്കമുള്ള അത്യാവശ്യ വസ്തുക്കളാണ് തടഞ്ഞുവച്ചത്. ഈ ചരക്കുകള്‍ ബോട്ടില്‍നിന്ന് ഇറക്കാന്‍ സമ്മതിക്കാതെയായിരുന്നു പ്രതിഷേധം. ഇവരെ തടയാനായി പൊലിസെത്തിയെങ്കിലും പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റ് ആയുധങ്ങളുമായി പ്രതിഷേധക്കാര്‍ നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു. എട്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം സ്ഥിരീകരിച്ച റെഡ്‌ക്രോസ് വൃത്തങ്ങള്‍, റോഹിംഗ്യകള്‍ക്കു സഹായമെത്തിക്കുന്നതു തുടരുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, റെഡ്‌ക്രോസിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു.
ശക്തമായ ആക്രമണങ്ങളെ തുടര്‍ന്നു 4,20,000ലേറെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മറില്‍നിന്നു പലായനം ചെയ്തിട്ടുണ്ട്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നു വിവിധ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഭവത്തെ സമാന്യവല്‍ക്കരിച്ചുകൊണ്ടുള്ള പ്രതികരണമാണ് മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കി നടത്തിയത്. അക്രമസംഭവങ്ങള്‍ അന്വേഷിക്കാന്‍ യു.എന്‍ നിയോഗിച്ച സംഘത്തിന് മ്യാന്‍മര്‍ പ്രവേശനാനുമതി നല്‍കാത്തതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."