ദേരയുടെ ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന: 75 കോടി രൂപ കണ്ടെത്തി
സിര്‍സ: ദേര സച്ച സൗദയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നടത്തിയ പരിശോധനയില്‍ 74.96 കോടി രൂപ കണ്ടെത്തി. വ്യത്യസ്ത ബാങ്കുകളിലെ 504 അക്കൗണ്ടുകളില്‍ പരിശോധന നടത്തി. 12 അക്കൗണ്ടുകളിലായി ഗുര്‍മീതിന് 7.72 കോടി രൂപയുണ്ട്. ദത്തു മകള്‍ ഹണിപ്രീതിന്റെ പേരിലുള്ള ആറു അക്കൗണ്ടുകളിലായി ഒരു കോടി രൂപ കണ്ടെത്തി. 473 സേവിങ് അക്കൗണ്ടുകളാണ്. മറ്റുള്ളവ ലോണ്‍ അക്കൗണ്ടുകളുമാണ്.
പഞ്ചാബ് ഹരിയാന കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് ദോര സച്ചയുടെ അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. എല്ലാ അക്കൗണ്ടുകളും സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഗുര്‍മീതിനുള്ള സ്വത്തുവിവരം നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. സിര്‍സ ജില്ലയില്‍ മാത്രം 1,435 കോടിയുടെ സ്ഥാവര സ്വത്തുക്കളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്. 504 ബാങ്ക് അക്കൗണ്ടുകളില്‍ 495 എണ്ണവും സിര്‍സ ജില്ലയിലുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."