ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യും: മമത
കൊല്‍ക്കത്ത: സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം താന്‍ ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഹറം ദിനത്തിലും ദുര്‍ഗാ വിഗ്രഹ നിമജ്ഞന ഘോഷയാത്ര നടത്താന്‍ അനുമതി നല്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മമത.
നിങ്ങള്‍ക്കെന്റെ കഴുത്തറുക്കാം. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് എന്നെ പഠിപ്പിക്കേണ്ടതില്ല. ബംഗാളിനെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. നേരത്തെ മുഹറം ചടങ്ങുകളുമായി ബന്ധപ്പെട്ട് ദുര്‍ഗ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും മുഹറത്തിന് ശേഷം പുനരാരംഭിക്കാമെന്നുമായിരുന്നു മമതയുടെ നിര്‍ദേശം. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കികൊണ്ടുള്ള കോടതി വിധിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."