സാമ്പത്തിക പ്രതിസന്ധി: കേന്ദ്രം ക്ഷമ കാണിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് പോവരുതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യത്തില്‍ ക്ഷമ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചരക്കുസേവന നികുതി നടപ്പാക്കിയ രീതിയിലും നോട്ടുനിരോധനത്തിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടു പോയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ നേരായ രീതിയിലാണ് മുന്നേറുന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ ഇവയെ പിന്നോട്ടടിക്കും.
കഴിഞ്ഞ ദിവസം സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവരുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കണം. അല്ലെങ്കില്‍ 2008ല്‍ സംഭവിച്ചത് വീണ്ടും ആവര്‍ത്തിക്കും. നേരത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊണ്ടുവന്ന സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായിരുന്നു.
പുതിയ നയങ്ങള്‍ ചെറുകിട മേഖലയ്ക്ക് കാര്യമായ തിരിച്ചടി നല്‍കും. സര്‍ക്കാര്‍ ഇടപെട്ട് വിലക്കയറ്റത്തെ നിയന്ത്രിച്ചാല്‍ പണം വിപണിയില്‍ എത്തും.
ഇത് സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കും. ഇത്തരം നയങ്ങളാണ് രാജ്യത്തിനാവശ്യമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ രാധിക റാവു വ്യക്തമാക്കി. ജി.എസ്.ടി രാജ്യമൊട്ടാകെ നടപ്പിലാക്കാനായാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."