നാദാപുരം മാഗസിന് വിവാദം സമവായത്തിലൂടെ തീര്‍ക്കാന്‍ ശ്രമം
നാദാപുരം: വിവാദ പരാമര്‍ശങ്ങളും ഉള്ളടക്കങ്ങളുമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പ്രസിദ്ധീകരണം മുടങ്ങിയ നാദാപുരം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മാഗസിന് സമവായത്തിലൂടെ പ്രസിദ്ധീകരിക്കാന്‍ ശ്രമം തുടങ്ങി. കോളജ് യൂനിയന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച ആദ്യ മാഗസിന് സ്റ്റാഫ് എഡിറ്ററും പ്രിന്‍സിപ്പലും അനുമതി നിഷേധിച്ചതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
മാഗസിന് ഉള്ളടക്കങ്ങളില്‍ ചിലതു പ്രസിദ്ധീകരിക്കാന്‍ പറ്റാത്ത ഭാഗങ്ങളാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. അതേസമയം ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള കൈയേറ്റമാണെന്ന് വിദ്യാര്‍ഥികളും വാദിക്കുന്നു. ഇതിനിടെയാണ് മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് സമവായത്തിലൂടെ പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നാദാപുരത്ത് ചേര്‍ന്ന ലീഗ് നേതൃയോഗം വിഷയം ചര്‍ച്ച ചെയ്തു. കോളജ് അധികൃതരുമായി പ്രശ്നം ചര്‍ച്ച ചെയ്തു ഇരുപക്ഷത്തിനും സ്വീകാര്യമായ ഫോര്‍മുല കണ്ടെത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.
സമരത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായതിനാല്‍ ഇവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ് നേതാക്കള്‍. കോളജില്‍ ഇപ്പോള്‍ നടക്കുന്ന സമരം എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന ആശങ്ക ഇപ്പോള്‍ സമരത്തിനു നേതൃത്വം കൊടുക്കുന്നവര്ക്കുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നതല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കാന്‍ മടിക്കുകയാണ്. അതിനിടെ നിരവധി പേജുകള്‍ വെട്ടിമാറ്റിയിട്ടും പ്രസിദ്ധീകരണത്തെ എതിര്‍ക്കുന്ന സ്റ്റാഫ് എഡിറ്റര്‍ക്കെതിരേ സമരം ശക്തമാക്കണമെന്ന വാദം ഉയര്‍ത്തുന്നവരും നേതൃനിരയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 11 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 11 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 11 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 11 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 11 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 11 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 11 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 11 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 11 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 11 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 11 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 11 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 11 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 11 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 11 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 12 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 12 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍