ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കണം: സമസ്ത
കോഴിക്കോട്: നാളെ കോഴിക്കോട്ട് നടക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.
രാവിലെ 10ന് സമസ്ത അങ്കണത്തില്‍ ശംസുല്‍ ഉലമ നഗറില്‍ ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് അഞ്ചിനു സമാപിക്കും. യോഗത്തില്‍ വൈസ് പ്രസിഡന്റ് യു.കെ അബ്ദുല്ലത്തീഫ് ബാഖവി അധ്യക്ഷനായി.
ജന. സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം, യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ്, എന്‍. അബ്ദുല്ല മുസ്ലിയാര്, ആര്.വി കുട്ടിഹസ്സന് ദാരിമി, നാസര്‍ ഫൈസി കൂടത്തായി, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഇ. അഹമ്മദ്കുട്ടി ഫൈസി, കെ.സി മുഹമ്മദ് ഫൈസി, കെ.കെ കോയ മുസ്ലിയാര്, ഇ. അബൂബക്കര്‍ വഹബി, ആര്.വി അബ്ബാസ് ദാരിമി, പി.എം കോയ മുസ്ലിയാര്, മഹ്ബൂബ് അലി അശ്അരി, അസീസ് ഫൈസി കുയിതേരി, അബൂബക്കര്‍ ദാരിമി ഒളവണ്ണ, ഡോ. അബ്ദുല്ലത്തീഫ് നദ്വി, സി.എച്ച് മഹ്മൂദ് സഅദി, അഷ്റഫ് ബാഖവി ചാലിയം, അബ്ദുല്‍ബാരി ബാഖവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."